Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃദയം, ഭീഷ്മപര്‍വം സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ ഹാഷിഷ് ഓയിലുമായി പിടിയില്‍

തൊടുപുഴ: ഹാഷിഷ് ഓയിലുമായി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രഫറായിരുന്ന ആല്‍ബിന്‍ ആന്റണി ആണ് പൊലീസ് പിടിയിലായത്. 26 കാരനായ ആല്‍ബിന്‍ ആന്റണിയെ ദേവികുളം പൊലീസ് ആണ് പിടികൂടിയത്.

മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടയില്‍ ആണ് ആല്‍ബിന്‍ ആന്റണി പിടിയിലായത്. ബൈക്കില്‍ ആയിരുന്നു ആല്‍ബിന്‍ ആന്റണി സഞ്ചരിച്ചിരുന്നത്. മൂന്നര ഗ്രാം ഹാഷിഷ് ഓയില്‍ ആണ് ആല്‍ബിന്‍ ആന്റണിയെ കൈയില്‍ നിന്ന് പിടിച്ചെടുത്തത്.

DS

സ്വന്തം ആവശ്യത്തിനായി ഗോവയില്‍ നിന്ന് എത്തിച്ചതാണ് ഇത് എന്നാണ് ആല്‍ബിന്‍ ആന്റണി പൊലീസിനെ കൊടുത്തിരിക്കുന്ന മൊഴി. അടുത്തിടെയായി ലഹരി വിതരണക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് പൊലീസും എക്‌സൈസും സ്വീകരിക്കുന്നത്.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഒരു കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി നാല് പേരെ തൃശ്ശൂര്‍ സിറ്റി പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും ടൗണ്‍ ഈസ്റ്റ് പോലീസും അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ഒരു കിലോഗ്രാം ഹാഷിഷ് ഓയില്‍ ആണ് പൊലീസ് കണ്ടെടുത്തിരുന്നത്.

ആന്ധ്രപ്രദേശില്‍ നിന്നാണ് ഇവര്‍ ഹാഷിഷ് ഓയില്‍ കടത്തിയത്. കേരളത്തിലേക്കുള്ള യാത്രയില്‍ പൊലീസ് പരിശോധനയില്‍ സംശയം വരാതിരിക്കാനായി സ്ത്രീകളെ ഒപ്പം കൂട്ടിയായിരുന്നു പ്രതികളുടെ സഞ്ചാരം. 100 കിലോഗ്രാം കഞ്ചാവ് വാറ്റിയതില്‍ നിന്ന് ലഭിച്ച ഒരു കിലോഗ്രാം ഹാഷിഷ് ഓയിലായിരുന്നു അന്ന് പിടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+