കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാജാസ് കോളേജിലും 'ചുംബനസമരം'; 10 പേര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഏത് സാമൂഹികമാറ്റത്തിനും ഒപ്പം കുതിക്കുന്നവയാണ് കലാലയങ്ങള്‍ എന്നാണ് പറയാറ്. കേരളത്തില്‍ എറണാകുളത്തെ മഹാരാജാസ് കോളേജിന് ഇക്കാര്യത്തില്‍ പ്രഥമ സ്ഥാനമാണുളളത്.

ചുംബനസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദ് സര്‍വ്വകലാശാലയിലേയും പോണ്ടിച്ചേരി സര്‍വ്വകലാശാലയിലേയും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത് വന്‍വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മഹാരാജാസ് കോളേജും ചുംബനക്കൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു.

Maharajas Hug of Love

എന്നാല്‍ ഉമ്മ വച്ചുകൊണ്ടായിരുന്നില്ല കോളേജിലെ ഐക്യദാര്‍ഢ്യ പ്രകടനം. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ പരസ്പരം ആശ്ലേഷിച്ചുകൊണ്ടായിരുന്നു ഹഗ് ഓഫ് ലവ് പ്രതിഷേധം. കോളേജ് അധികൃതരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു കൂട്ടായ്മ.

10 വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഈ പത്ത് പേരേയും കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മറൈന്‍ ഡ്രൈവില്‍ ചുംബന സമരത്തെ നേരിടാനെത്തിയതുപോലെ വന്‍ പോലീസ് സന്നാഹം മഹാരാജാസിലും ഉണ്ടായിരുന്നു. എന്നാല്‍ സദാചാര പോലീസുകാരുടെ ആക്രമണം ഉണ്ടായില്ല. കോളേജിലെ അധ്യാപകരില്‍ ചിലരായിരുന്നു സദാചാരോ പോലീസിന്‍റെ വേഷം കെട്ടിയതെന്നും ആരോപണം ഉണ്ട്.

സദാചാര പോലീസിങ്ങിനെതിരെ മുദ്രാവാക്യ വിളിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രകടനം നടത്തി. പിന്നീട് കോളേജിന്റെ നടുമുറ്റത്തെത്തിയാണ് പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് പ്രതിഷേധിച്ചത്. സമരം സംഘടിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുത്ത കോളേജ് അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.

English summary
Hug of Love at Ernakulam Maharajas College in solidarity with Kiss of Love
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X