കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലിംഗന സമരം; മഹാരാജാസ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

  • By Gokul
Google Oneindia Malayalam News

കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, എറണാകുളം മഹാരാജാസ് കോളേജ് കാമ്പസില്‍ 'ഹഗ് ഓഫ് ലവ്' എന്ന പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പ്രിന്‍സിപ്പല്‍ പിന്‍വലിച്ചു. വിദ്യാര്‍ത്ഥികളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയുമൊക്കെ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ 5 ദിവസമായി വെട്ടിച്ചുരുക്കുകയായിരുന്നു.

ഇതോടെ വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ചമുതല്‍ ക്ലാസില്‍ കയറി. ആറ് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും അടക്കം പത്തുപേരെ പത്തു ദിവസത്തേക്കായിരുന്ന പ്രിന്‍സിപ്പല്‍ ഡോ. ടി.വി. ഫ്രാന്‍സിസ് സസ്‌പെന്‍ഡ് ചെയ്തത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളായ അമയ, അര്‍ച്ചന, പത്മിനി, മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ നിതിന്‍ വാസു, കെ. അജിത്ത്, പയസ്‌മോന്‍ സണ്ണി, അനന്ദു എന്നിവരുടെ മാതാപിതാക്കളെയാണ് സസ്‌പെന്‍ഷന്‍ കാര്യം അറിയിച്ചത്.

maharajas-hug-of-love

മുന്‍കൂട്ടി അനുമതി വാങ്ങാതെ കാമ്പസില്‍ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെന്നും ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത് എന്നു മായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. എന്നാല്‍ പ്രിന്‍സിപ്പല്‍ സദാചാര ഗുണ്ടകള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുകയാണെന്ന് ആരോപിച്ച് എസ് എഫ് ഐ പ്രതിഷേധവുമായി രംഗത്തെത്തി.

കാമ്പസിനകത്തുതന്നെ അമ്പതോളംപേരെ പങ്കെടുപ്പിച്ച് ആലിംഗന സമരം നടത്തുകയും ചെയ്തു. സമരം കൂടുതല്‍ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന ഘട്ടത്തിലാണ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പ്രിന്‍സിപ്പല്‍ പിന്‍വലിച്ചത്. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനെതിരെ സോഷ്യല്‍ സൈറ്റുകളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

English summary
Hug of love; Maharaja's College students suspension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X