കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ മേഖലയിൽ നടക്കുന്ന വലിയ അഴിമതിയാണ് സഹകരണ കോൺഗ്രസ്സ്: കെ സുരേന്ദ്രൻ

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ: സഹകരണ മേഖലയിൽ നടക്കുന്ന വലിയ അഴിമതിയാണ് സഹകരണ കോൺഗ്രസ്സ് നടത്തിപ്പെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സഹകരണ കോൺഗ്രസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടത്തിപ്പ് സ്വകാര്യ ഏജൻസിയായ ഇഫ്താസിന് നൽകിയത് കള്ളപ്പണം വെളുപ്പിക്കാനാണ്.

ബിന്ദുവിന്റെ മരണം കൊലപാതകം; ബന്ധു പിടിയില്‍, തുമ്പായത് അടിവസ്ത്രം, മുങ്ങാന്‍ ശ്രമിക്കവെ അറസ്റ്റ്ബിന്ദുവിന്റെ മരണം കൊലപാതകം; ബന്ധു പിടിയില്‍, തുമ്പായത് അടിവസ്ത്രം, മുങ്ങാന്‍ ശ്രമിക്കവെ അറസ്റ്റ്

പുതിയ സോഫ്റ്റ്‌വെയര്‍ പ്രകാരം ബാക്ക് ഹിസ്റ്ററി കണ്ടെത്താന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ സംഘടനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ സ്വകാര്യ താൽപര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ബന്ധുക്കളായ ഐടി കമ്പനിയുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇഫ്താസിലൂടെ ഒരുങ്ങുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

 ksurendran

ഈ രംഗത്ത് മുമ്പ് പ്രവര്‍ത്തിക്കാത്ത കമ്പനിയാണ് ഇഫ്താസ്. നോണ്‍ബാങ്കിംഗ് സംബന്ധിച്ച് ഒരുകാര്യവും അറിയില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം കമ്പനിതന്നെ നല്‍കിയ മറുപടി. എന്നാൽ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ മൗനം അത്ഭുതപെടുത്തുന്നുവെന്നും സഹകരണ കോൺഗ്രസിൽ നടക്കുന്ന അഴിമതി അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇഫ്താസിന് പിന്നില്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

ശനിയാഴ്ച കണ്ണൂരിൽ ആരംഭിക്കുന്ന 8-ാമത് സഹകണ കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

മന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ‌നാട്ടിലെത്തിയ പ്രവാസി യുവാവിനെ പിടികൂടിമന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ‌നാട്ടിലെത്തിയ പ്രവാസി യുവാവിനെ പിടികൂടി

English summary
Huge corruption happening in co operative sector: K Surendran.The new bank launching in kerala will be another tool for corruption from the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X