കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികളില്‍ നിന്ന് ലക്ഷങ്ങളിലേക്ക്; ബസ് യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവ്; കാരണം

പത്തുവർഷത്തിനിടെ സംസ്ഥാനത്തെ ബസ് യാത്രക്കാർ പകുതിയിലും താഴെയായി എന്നാണ് വിവരം. സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ദിവസം 68 ലക്ഷം യാത്രക്കാരെയെങ്കിലും നഷ്ടമായെന്ന് മോട്ടോർവാഹനവകുപ്പിന്റെ കണക്ക്

Google Oneindia Malayalam News
Bus 2

തിരുവനന്തപുരം: കുറച്ച് കാലം മുമ്പൊക്കെ ആളുകൾ യാത്ര ചെയ്യാൻ കൂടുതലായും ഉപയോ​ഗിച്ചുകൊണ്ടിരുന്നത് ബസുകളെ ആയിരുന്നു. പിന്നീട് ആ അവസ്ഥയിൽ മാറ്റമുണ്ടായി സ്വന്തമായി വാഹനം വാങ്ങി അതിലായി യാത്ര.

ബസ്സിലെ തിക്കിലുംതിരക്കിലും പോകാതെ സ്വസ്ഥമായി സ്വന്തം സ്കൂട്ടറിലോ കാറിലോ ഒക്കെയായി യാത്ര. അതുപോലെ ബസുകൾ നിരത്തിൽ നിന്ന് പിന്മാറുമ്പോഴും യാത്രക്കാർക്ക് മറ്റ് യാത്ര സൗകര്യം ഉപയോ​ഗിക്കേണ്ടിവരുന്നു. എന്നാൽ ബസ് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വന്ന കുറവ് കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും.

പത്തുവർഷത്തിനിടെ സംസ്ഥാനത്തെ ബസ് യാത്രക്കാർ പകുതിയിലും താഴെയായി എന്നാണ് വിവരം. സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ദിവസം 68 ലക്ഷം യാത്രക്കാരെയെങ്കിലും നഷ്ടമായെന്ന് മോട്ടോർവാഹനവകുപ്പിന്റെ കണക്ക്. 2013-ൽ 1.32 കോടി യാത്രക്കാർ ബസുകളെ ആശ്രയിച്ചിരുന്നു.

പക്ഷേ ഇപ്പോഴത് 64 ലക്ഷത്തിനടുത്താണ്. ഒരു ബസ് പിൻവാങ്ങുമ്പോൾ കുറഞ്ഞത് 550 പേരുടെ യാത്രാസൗകര്യമെങ്കിലും ഇല്ലാതാകുമെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.

ksrtc

എത്തിയത് ഭർത്താവിന്റെ അവിഹിതം പൊക്കാൻ; ഒടുവിൽ വേശ്യാലയത്തിൽ ജോലിക്കാരിയായി; കാരണം ആ ചോദ്യം!!എത്തിയത് ഭർത്താവിന്റെ അവിഹിതം പൊക്കാൻ; ഒടുവിൽ വേശ്യാലയത്തിൽ ജോലിക്കാരിയായി; കാരണം ആ ചോദ്യം!!

ഒരു റൂട്ടിൽ ഒരു ബസ് സർവീസ് നിലയ്ക്കുമ്പോൾ അതിൽ യാത്രചെയ്തിരുന്ന 20 പേരെങ്കിലും ഇരുചക്രവാഹനങ്ങളിലേക്ക് മാറുന്നെന്നാണ് കണക്ക് പറയുന്നത്.

2013: പെർമിറ്റുണ്ടായിരുന്നത് 27,725 സ്വകാര്യബസ്‌
സർവീസ് നടത്തിയത് 19,000
കെ.എസ്.ആർ.ടി.സി. 5500
ആകെ 33,225
സ്വകാര്യ ബസ് യാത്രക്കാർ 1.04 കോടി
കെ.എസ്.ആർ.ടി.സി. 28 ലക്ഷം

2023: സ്വകാര്യ ബസ് 7300, കെ.എസ്.ആർ.ടി.സി. 4200, ആകെ 11,500
സ്വകാര്യബസ് യാത്രക്കാർ 40 ലക്ഷം
കെ.എസ്.ആർ.ടി.സി. 24 ലക്ഷം

എന്തുകൊണ്ട് യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാവുന്നത്? കോവിഡ് കാലത്ത് യാത്രക്കാർ‌ ബസി ഉപയോ​ഗിക്കുന്നതിൽ കുറവ് വന്നിരുന്നു. സമ്പർക്കം ഒഴിവാക്കാൻ പലരും ബസ് ഒഴിവാക്കി സ്വന്തംവാഹനങ്ങൾ ഉപയോ​ഗിച്ചു. മെല്ലെ ബസ്‌യാത്ര ഒഴിവാക്കി.

ബസ് സർവീസുകൾ കുറഞ്ഞതും . യാത്രക്കാർക്ക് ആവശ്യമുള്ള സമയത്ത് സർവീസ് ഇല്ലാത്ത അവസ്ഥയും കാരണം ഇതോടെ സ്വന്തം വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. എത്തേണ്ടടസ്ഥലത്തേക്ക് ഒന്നിലധികം ബസിൽ യാത്രചെയ്യേണ്ടിവരുന്നത് ബുദ്ധിമുട്ടായതുകൊണ്ടും ചിലർ സ്വന്തം വാഹനം ഉപയോ​ഗിക്കാൻ കാരണം ആയി..

ബസ് ചാർജും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോഴുള്ള ചെലവും തമ്മിലുള്ള അന്തരം കുറഞ്ഞു. അതിനാൽ യാത്രക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ, ഇരുചക്രവാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി‌.

ഇരുചക്രവാഹനങ്ങൾ: വർധന

വർഷം ഇരുചക്രവാഹനങ്ങൾ ശതമാനം

2022 5,30,358 ..67.69

2021 5,12,683.. 66.96

2020 4,44,858... 69.43

2019 6,34,234.. 69.38

English summary
Huge decline in the number of bus passengers in kerala, here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X