കൽക്കരി ക്ഷാമം രൂക്ഷം: വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്കെന്ന് കെഎസ്ഇബി
തിരുവനന്തപുരം: കൽക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യം വലിയ തോതിലുളള വൈദ്യുതി പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങൾ പവർ കട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടെ വൻകിട വൈദ്യുതി ഉപഭോക്താക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വരികയാണ് എന്നാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ വൈദ്യുതിയ്ക്ക് വില കുറവായതും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈദ്യുതി നിയന്ത്രണവും കുറവായതും കാരണം ഓപ്പണ്‍ ആക്സസ് ഉപഭോക്താക്കള്‍ കൂട്ടത്തോടെ KSEBL ന്റെ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയതായി കെഎസ്ഇബി വ്യക്തമാക്കുന്നു.
'രാജ്യത്തെമ്പാടും അനുഭവപ്പെടുന്ന വൈദ്യുതി ഡിമാന്റ് വർദ്ധന കൊണ്ടും, കല്‍ക്കരി ക്ഷാമം മൂലം താപ വൈദ്യുതിയുടെ കുറഞ്ഞ ഉൽപാദനം കൊണ്ടും 10.7 ജിഗാവാട്ടിന്റെ ഉൽപാദനക്കുറവ് നേരിടുന്നുണ്ട്. ഇതിന്റെ ഫലമായി 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പവര്‍ എക്സ്ചേഞ്ചുകളില്‍ 24 മണിക്കൂറും പരമാവധി നിരക്കിലാണ് വൈദ്യുതിയുടെ വില്‍പ്പന നടക്കുന്നത്.

വൈദ്യൂതി ഉല്പാദകര്, വിതരണ ലൈസന്‍സികള്‍, ഉപഭോക്താക്കള്‍, വൈദ്യുതി വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് പ്രസരണ ലൈനുകളും വിതരണ ലൈനുകളും വിവേചനമില്ലാതെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് 2003 ലെ വൈദ്യുതി നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. ഇപ്രകാരം വൈദ്യുതി ഉല്പാദകര്, വിതരണ ലൈസന്‍സികള്‍, ഉപഭോക്താക്കള്‍ വൈദ്യുതി വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് പ്രസരണ ലൈനുകളും വിതരണ ലൈനുകളും ഉപയോഗിച്ച് വിവിധ സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി ലഭ്യമാക്കുന്നതിനെയാണ് ഓപ്പണ്‍ ആക്സസ് സംവിധാനം എന്നു വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിലെ നിരവധി വന്‍കിട ഉപഭോക്താക്കള്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ, കമ്പോളത്തില്‍ വൈദ്യുതി വില കുതിച്ചുയരുകയും വൈദ്യുതിയുടെ ലഭ്യത കുറയുകയും ചെയ്തതോടെ, ഈ ഉപഭോക്താക്കള്‍ കൂട്ടത്തോടെ KSEBL ന്റെ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ വൈദ്യുതിയ്ക്ക് വില കുറവാണെന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈദ്യുതി നിയന്ത്രണവും കേരളത്തില്‍ കുറവാണ്, ഈ ഘടകങ്ങളാണ് വന്‍കിട ഉപഭോക്താക്കളെ ആകര്‍ഷിച്ചതെന്ന് കരുതുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വൈദ്യുതി ആവശ്യകതയില്‍ 125 മേഗാവാട്ടിന്റെയും ഉപഭോഗത്തില്‍ 2.44 ദശലക്ഷം യൂണിറ്റിന്റെ വര്‍ധനയുമാണ് വന്‍കിട ഉപഭോക്താക്കളുടെ തിരിച്ചുവരവിലൂടെ സംസ്ഥാനത്തുണ്ടായത്'.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications