കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി; സാഗർഭൂഷണിലെ തീ അണച്ചു, മരിച്ച അഞ്ച് പേരെയും തിരിച്ചറിഞ്ഞു...

അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലിലെ വെള്ള ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

Google Oneindia Malayalam News

Recommended Video

cmsvideo
കൊച്ചി കപ്പൽ ശാലയിൽ വൻ തീപിടിത്തം , 5 മരണം | Oneindia Malayalam

കൊച്ചി: നഗരത്തോട് ചേർന്നുള്ള കൊച്ചി കപ്പൽശാലയിൽ വൻ പൊട്ടിത്തെറി. രാവിലെ 11 മണിയോടെയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഏലൂർ സ്വദേശി ഉണ്ണി, വൈപ്പിൻ സ്വദേശി റംഷാദ്, കോട്ടയം സ്വദേശി ഗബിൻ, തുറവൂർ സ്വദേശി ജയൻ എന്നിവരാണ് മരിച്ചത്. അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലിലെ വെള്ള ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കപ്പലിൽ അറ്റകുറ്റപ്പണിയിലേർപ്പെട്ടിരുന്ന ജീവനക്കാരാണ് മരിച്ചത്.

cochinshipyard

അപകടത്തിൽ പരിക്കേറ്റ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, പൊട്ടിത്തെറിയുണ്ടായ കപ്പലിനുള്ളിൽ കൂടുതൽ ജീവനക്കാർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കായി കപ്പൽശാലയിൽ കൊണ്ടുവന്ന സാഗർ ഭൂഷൺ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.

ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

കപ്പൽശാലയിലെ പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീ പൂർണ്ണമായും നിയന്ത്രിച്ചെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. അപകടമുണ്ടായ കപ്പലിൽ കുടുങ്ങി കിടന്നിരുന്ന മുഴുവൻ ജീവനക്കാരെയും പുറത്തെത്തിച്ചു. പൊട്ടിത്തെറിയെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് അഞ്ചുപേരും മരണപ്പെട്ടത്.

ജ്യേഷ്ഠനെയും കുടുംബത്തെയും വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിൽ ചാടി! പോലീസ് കുളത്തിലിറങ്ങി പൊക്കി...ജ്യേഷ്ഠനെയും കുടുംബത്തെയും വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിൽ ചാടി! പോലീസ് കുളത്തിലിറങ്ങി പൊക്കി...

English summary
huge explode in cochin shipyard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X