കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ തീപിടിത്തം, ശിവക്ഷേത്രം കത്തി നശിച്ചു
കോട്ടയം: കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ശിവക്ഷേത്രം പൂര്‍ണമായും കത്തി നശിച്ചു. നാശ നഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയിട്ടില്ല. തീയണയ്ക്കാന്‍ മണിയ്ക്കൂറുകളോളം അഗ്നിശമന സേനാംഗങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തില്‍ ശിവക്ഷേത്രത്തിന് പുറമെ വിറകും ചിരട്ടയും സൂക്ഷിയ്ക്കുന്ന സ്ഥലവും പൂര്‍ണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കാന്‍ പുലര്‍ച്ചെയും അഗ്നിശമന സേന കിണഞ്ഞ് പരിശ്രമിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

പുലര്‍ച്ചെയോടെ ക്ഷേത്രത്തില്‍ നിന്ന് വന്‍ പുക ഉയരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം എത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയ്ക്കുകയായിരുന്നു. കോട്ടയത്ത് നിന്ന് നാലും പാമ്പാടി, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്ന് ഓരാ യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മണിയ്ക്കൂറുകള്‍ പരിശ്രമച്ചാണ് തീ മറ്റ് കെട്ടിടങ്ങളിലേയ്ക്ക് പടരുന്നത് തടഞ്ഞത്.
ക്ഷേത്രത്തിന് മുന്നില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തല്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി. നടപ്പന്തല്‍മൂലം ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് ക്ഷേത്രത്തിന് സമീപമെത്താന്‍ കഴിയില്ല. ക്ഷേത്രക്കുളത്തില്‍ നിന്ന് മോട്ടോര്‍ പമ്പ് ഉപയോഗിച്ചാണ് തീകെടുത്താന്‍ ശ്രമം ആരംഭിച്ചത്. സംഭവസമയം ക്ഷേത്രത്തിനുള്ളില്‍ ആരുമില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications