കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ 'കടത്തി വെട്ടി' സിപിഐ വളരുന്നു; ക്രമാതീതമായി വര്‍ധിക്കുന്ന അംഗസഖ്യ, കണക്കുകള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: 1925 ഡിസംബറിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിതമാവുന്നത്. 1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയതോടെ ലോകത്ത് തിരഞ്ഞടെുപ്പിലൂടെ ഭരണത്തിലെത്തുന്ന ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാവാനും സിപിഐക്ക് കഴിഞ്ഞു. ഔദ്യോഗികമല്ലെങ്കിലും പ്രഥമ പാര്‍ലമെന്റിലെ പ്രതിപക്ഷസ്ഥാനവും പാര്‍ട്ടിക്ക് ലഭിച്ചു.

<strong>സൗദിക്കും സഖ്യരാജ്യങ്ങള്‍ക്കും തിരിച്ചടി; ഖത്തറിനെ കൈവിടാതെ അമേരിക്ക, സെെനിക താവളം വികസിപ്പിക്കുന്നു</strong>സൗദിക്കും സഖ്യരാജ്യങ്ങള്‍ക്കും തിരിച്ചടി; ഖത്തറിനെ കൈവിടാതെ അമേരിക്ക, സെെനിക താവളം വികസിപ്പിക്കുന്നു

എന്നാല്‍ 1964 ലേ പിളര്‍പ്പ് പാര്‍ട്ടിക്ക് വലിയ ക്ഷീണമായി. വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ പാര്‍ട്ടി യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം രൂപീകരിക്കുകായിരുന്നു. പിന്നീട് സിപിഎം ബംഗാളും ത്രിപുരയും കേരളവും ഭരിച്ചപ്പോള്‍ സിപിഐയുടെ ശക്തി അനുദിനം ക്ഷയിച്ചു വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി വര്‍ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വല്യേട്ടന്‍

വല്യേട്ടന്‍

1964 ലെ പിളര്‍പ്പിന്റെ ആദ്യ ഘട്ടത്തില്‍ സിപിഎം, സിപിഐ പാര്‍ട്ടികള്‍ ശത്രുതയിലായിരുന്നെങ്കിലും വിശാല ഇടത്‌ഐക്യത്തിന്റെ ഭാഗമായി ഇരുപാര്‍ട്ടികളും പിന്നീട് ഒരു മുന്നണിയില്‍ എത്തുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കം സിപിഎം സിപിഐനെ അപേക്ഷിച്ച് ഏറെ വളര്‍ന്നിരുന്നു. മുന്നണിയില്‍ സിപിഎം വല്യേട്ടന്‍ മനോഭാവം വെച്ചുപുലര്‍ത്തുന്നതായി സിപിഐ പലപ്പോഴും ആരോപിക്കുകയും ചെയ്തിരുന്നു.

സിപിഎമ്മിന്റെ ശക്തി

സിപിഎമ്മിന്റെ ശക്തി

അണികളുടെ എണ്ണക്കൂടുതലായിരുന്നു സിപിഎമ്മിന്റെ ശക്തി. എന്നാല്‍ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് അണികളുടെ എണ്ണത്തില്‍ സിപിഐ ശക്തിപ്രാപിച്ചു വരുന്നതായാണ്. പാര്‍ട്ടിയില്‍ പുതുതായി അംഗത്വം എടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കണക്ക്

കണക്ക്

2016 ല്‍ സംസ്ഥാനത്തെ സിപിഎ അംഗസഖ്യ 1,24,829 ആയിരുന്നത് 2017 ല്‍ 133410 ആയി വര്‍ധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2018 ല്‍ നടത്തിയ സൂക്ഷമ പരിശോധനയുടെ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2018 ല്‍ സിപിഐ അംഗസഖ്യ 1,57,264 ആയി വര്‍ധിച്ചു. അതായത് കഴിഞ്ഞ വര്‍ഷദത്തേതില്‍ നിന്നും 23,854 അംഗങ്ങള്‍ പാര്‍ട്ടിയില്‍ പുതുതായി അംഗത്വം എടുത്തു.

ഗണ്യമായ വര്‍ധനവ്

ഗണ്യമായ വര്‍ധനവ്

2018 സൂക്ഷമപരിശോധനയുടെ പ്രഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ പാര്‍ട്ടി അവതരിപ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് അടുത്തമാസം ചേരുന്നു സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിക്കും. ഗണ്യമായ വര്‍ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

വനിതകള്‍, യുവജനങ്ങള്‍

വനിതകള്‍, യുവജനങ്ങള്‍

വനിതകള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ ജനവിഭാഗങ്ങളില്‍ വര്‍ദ്ധിത സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അംഗസ്ഖ്യ വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

സിപിഎമ്മില്‍ നിന്നും

സിപിഎമ്മില്‍ നിന്നും

മുന്നണിക്കകത്തെ മുഖ്യ എതിരാളികളായ സിപിഎമ്മില്‍ നിന്നടക്കം പാര്‍ട്ടിയിലേക്ക് എത്തുന്നവരുടെ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. മറ്റു പാര്‍ട്ടികളില്‍ നിന്ന് സിപിഐലേക്ക് അണികളെത്തുന്നു. ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടിയെടുത്ത നിലപാടുകളാണ് ജനങ്ങളില്‍ ഏറെ സ്വാധീനിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതല്‍ കൊല്ലത്ത്

കൂടുതല്‍ കൊല്ലത്ത്

സിപിഎമ്മിനും ഏറെ അംഗങ്ങള്‍ ഉള്ള കൊല്ലത്ത് തന്നെയാണ് സിപിഐക്കും കൂടുതല്‍ അംഗങ്ങള്‍ ഉള്ളത്. 32,828 അംഗങ്ങള്‍ പാര്‍ട്ടിക്ക് കൊല്ലം ജില്ലയില്‍ മാത്രമുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടെ 27,434 അംഗങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. 19,000 അംഗങ്ങളുടെ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്.

മേഖലയിലും

മേഖലയിലും

താരതമ്യേന ദുര്‍ബലമായിരുന്ന മലബാര്‍ മേഖലയിലും പാര്‍ട്ടി ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മലപ്പുറമടക്കമുള്ള എല്ലാ ജില്ലകളിലും പാര്‍ട്ടിയുടെ അംഗസഖ്യ വര്‍ധിച്ചു. ഇതിന് അനസൃതമായി പാര്‍ട്ടി ബ്രാഞ്ചുകളും വര്‍ധിച്ചു. വിദേശ രാജ്യങ്ങളിലെ ബ്രാഞ്ചുകളിലും വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊഴിഞ്ഞുപോക്ക്

കൊഴിഞ്ഞുപോക്ക്

പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് വന്‍തോതില്‍ ഇടിഞ്ഞു. ഈ വര്‍ഷം പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് കൊഴിഞ്ഞുപോക്കെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സിപിഎമ്മില്‍ നിന്ന് സിപിഐലേക്കുള്ള അണികളുടെ വരവിനേയാണ് പാര്‍ട്ടി പരസ്യമായിട്ടല്ലെങ്കിലും പ്രധാനമായും പ്രോല്‍സാഹിപ്പിക്കുന്നത്.

നേട്ടമാവുന്നത്

നേട്ടമാവുന്നത്

സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ അംഗസംഖ്യ വന്‍തോതില്‍ ഇടിയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്‍പാകെയുള്ള സംഘടനാ രേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പാര്‍ട്ടി അംഗസഖ്യയിലെ വര്‍ധനവ് സിപിഐക്ക് വന്‍ നേട്ടമാവുന്നത്.

English summary
huge hike in cpi membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X