Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലിയേക്കര ടോൾ നിരക്കിൽ വൻ വർധനവ് ; പ്രതിഷേധം ശക്തം..പുതിയ നിരക്ക് ഇങ്ങനെ

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങൾക്ക് അമിത നിരക്ക് ഈടാക്കിയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തം.ബസ്, ട്രക്ക്, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 5 രൂപയാണ് വർധിപ്പിച്ചത്.ദിവസം ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് എല്ലാ വിഭാഗം വാഹനങ്ങൾക്കും 5 മുതൽ 10 രൂപ വരെയും വർധിപ്പിച്ചിട്ടുണ്ട്. നടപടിക്കെതിരെ എ ഐ വൈ എഫ് രംഗത്തെത്തി. ടോൾ നിരക്ക് വർധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേന്ദ്ര സർക്കാരിന്റെ ഓണസമ്മാനമാണിത് എന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ പറഞ്ഞു. ഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷബീർ.

'കരാർ കമ്പനി നിരന്തരം കരാർ ലംഘനങ്ങൾ നടത്തിയിട്ടും ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്നും നടപടിയൊന്നും എടുക്കുന്നില്ലെന്നു മാത്രമല്ല യഥേഷ്ടം നിരക്ക് ഓരോ വർഷവും വർദ്ധിപ്പിക്കാനുള്ള വഴികൾ ഒരുക്കുകയും ചെയ്യുന്നു. അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാതെയും ഡ്രയ്നേജ് വർക്കുകളും ബസ്സ് സ്റ്റോപ്പ് ഒന്നും തന്നെ കരാറിലുള്ളതുപോലെ ചെയ്ത് തീർത്തിട്ടില്ല.

paliyekkara-1

അശാസ്ത്രീയമായ നിർമ്മാണം മൂലം നിരന്തരം അപകടങ്ങൾ തുടർക്കഥയാവുകയാണ്.ടോൾപാതയിലെ യാത്ര സുരക്ഷിതമല്ലെന്നും 10 ബ്ലാക്ക് സ്പോട്ടുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ അപകടസാധ്യതയുണ്ടെന്നും ദേശീയപാത അതോറിറ്റിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജിയും വകുപ്പുമന്ത്രിക്ക് പരാതിയും നിലനിൽക്കുന്നതിനിടെയാണ് ടോൾനിരക്ക് ഉയർത്താനുള്ള തീരുമാനം.

ഇതിനെല്ലാം ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം. ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ള എം പി മാർ പാർലമെന്റിൽ ഈ വിഷയത്തിൽ ആത്മാർത്ഥമായ നിലപാട് എടുക്കാത്തത് ഖേദകരമാണ്. കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന സ്ഥാപനമാണിത് എന്ന് അറിഞ്ഞിട്ടും ബോധപൂർവ്വം താങ്കളുടെ കഴിവില്ലായ്മ മറച്ചു പിടിക്കാൻ സംസ്ഥാന സർക്കാരിനെ പഴിചാരാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഇത് മലർന്ന് കിടന്ന് തുപ്പുന്നതിന് സമ്മാണ് എന്ന് എഐവൈഎഫ് നേതാക്കൾ പറഞ്ഞു. ടോൾ കമ്പനിക്കെതിരെ സമരം നടത്താൻ ഇക്കൂട്ടരെ കാണാറില്ലെന്നും ബിനോയ് ഷബീർ പറഞ്ഞു.

സമരത്തിൽ എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് വി.ആർ രബീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം വി.കെ.വിനീഷ്, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മറ്റി അംഗം കൃഷ്ണ.എം.ആർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി.എൻ.അനീഷ് സ്വാഗതവും ജില്ലാ കമ്മറ്റി അംഗം എം പി സന്ദീപ് നന്ദിയും പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+