കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും തീരാനഷ്ടം: വിവി പ്രകാശിനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല
മലപ്പുറം: അന്തരിച്ച മലപ്പുറം ഡിസിസി പ്രസിഡന്‍റും നിയമസഭ തിരഞ്ഞെടുപ്പിലെ നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിവി പ്രകാശിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് പാർട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും പ്രകാശിന്റെ അകാലനിര്യാണം തീരാനഷ്ടമാണ്. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നല്ല നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. പ്രകാശിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രമേശ് ചെന്നിത്തലയുടെ അനുസ്മരണ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
വിധി എത്ര ക്രൂരമായിട്ടാണ് പെരുമാറുന്നത്. നിലമ്പൂരിൽ എത്തുമ്പോൾ വോട്ട് പിടിച്ച യു.ഡി.എഫ് പ്രവർത്തകർ പ്രിയ നേതാവ് വി.വി പ്രകാശിന് അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിനു ഒരിക്കലും മറക്കാനാവാത്ത പേരാണ് വി.വി പ്രകാശിന്റേത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു, കഷ്ടപ്പെട്ട് പ്രവർത്തിച്ചു ഒടുവിൽ ജില്ലാ കോൺഗ്രസിന്റെ അമരക്കാരനായ നേതാവാണ് പ്രകാശ്.

മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍
കെ പി സി സി അധ്യക്ഷ നായിരിക്കുമ്പോൾ എന്നോടൊപ്പം സെക്രട്ടറിയായിരുന്നു. ഏൽപ്പിച്ച ഏതു കാര്യവും ഭംഗിയായും സത്യസന്ധതയോടെയും നിർവഹിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ചെറുപ്പകാലം മുതൽക്കേ സഹോദര ബന്ധമാണ് പ്രകാശുമായി ഉണ്ടായിരുന്നത്.
കോൺഗ്രസ് പാർട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും പ്രകാശിന്റെ അകാലനിര്യാണം തീരാനഷ്ടമാണ്. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നല്ല നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. പ്രകാശിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ...












Click it and Unblock the Notifications