Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവോസിൽ കേരളത്തിന് വലിയ പ്രശംസ; 51 കമ്പനികളുമായി നിർണായക ചർച്ച, ഇനി നിക്ഷേപങ്ങൾ ഒഴുകും

കൊച്ചി: വ്യവസായ രംഗത്തെത്ത് കേരളത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തി വേൾഡ് ഇക്കണോമിക് ഫോറം. സ്വിറ്റ്സർലാന്റിൽ നടന്ന നാല് ദിവസത്തെ വാർഷിക സമ്മേളനത്തിൽ 51 കമ്പനി മേധാവികളുമായാണ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള കേരള സംഘം ചർച്ച നടത്തിയത്. ഫെബ്രുവരി 21 ,22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് കൂടുതൽ ലോകോത്തര കമ്പനികളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും സംസ്ഥാനത്തെ വ്യവസായ നിക്ഷേപം വർധിപ്പിക്കാനും ചർച്ചകൾ സഹായകമാകുമെന്ന് കേരള സംഘം പ്രതീക്ഷ പ്രകടിപ്പിച്ചു.

19 വർഷങ്ങൾക്ക് ശേഷമാണ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ കേരളം പങ്കെടുക്കുന്നത്. ഇന്ത്യൻ പവിലിയനിൽ കേരളത്തിലെ 'ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് പവലിയനും' ഒരുക്കിയിരുന്നു. കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയശേഷമുള്ള കേരളത്തിൻ്റെ നിക്ഷേപ സാധ്യതകളും ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൻ്റെ വിവരങ്ങളും കേരള പവലിയനിലൂടെ പരിചയപ്പെടുത്തി. നിക്ഷേപകരുടേയും സന്ദർശകരുടേയും വലിയ തിരക്കാണ് പവലിയനിൽ അനുഭവപ്പെട്ടത്. പവലിയനിൽ ലോകരാജ്യങ്ങളിലെ നിക്ഷേപ പ്രമുഖരമായും രാഷ്ട്രീയ നേതൃത്വങ്ങളുമായും കേരള സംഘം ചർച്ച നടത്തി.

praj

വിപ്രോ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ റിഷാദ് പ്രേംജി, ടെക് മഹീന്ദ്ര പ്രസിഡൻ്റ് ലക്ഷ്മൺ ചിദംബരം, ഗതാഗത നെറ്റ്‌വർക്ക് രംഗത്തെ പ്രമുഖ കമ്പനിയായ ഉബർ ഫോർ ബിസിനസ്, ബിസിനസ് ഡവലപ്മെൻ്റ് , ഫ്ളീറ്റ്സ് ആഗോള മേധാവി പ്രദീപ് പരമേശ്വരൻ, സൗദി അറേബ്യയുടെ റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആൻ്റ് യമ്പു പ്രസിഡൻ്റ് ഖാലിദ് മുഹമ്മദ് അൽ സലിം, ബൽജിയം ആസ്ഥാനമായ എ.ബി ഇൻ ബെവ് ഇന്ത്യ പ്രസിഡൻ്റ് കാർത്തികേയ ശർമ്മ, ഹിറ്റാച്ചി ഇന്ത്യ എം.ഡി ഡോ. ഭാരത് കൗശൽ, ഹൈനെകെൻ (Heineken) സി.ഇ. ഒ ഡോൾഫ് വാൻ ഡെൻ ബ്രിങ്ക്, ഗ്രീൻകോ (Greenko) സി.ഇ. ഒ അനിൽകുമാർ ചലമല ഷെട്ടി, ജൂബിലൻ്റ് ഭാരതിയ ഗ്രൂപ്പ് സ്ഥാപകൻ ഹരി എസ്. ഭാരതിയ, ഭാരത് ഫോർജ് (Bharat Forge) സിഇ ഒ നീലേഷ് തുംഗാർ തുടങ്ങിയവരുമായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തിയത്.

investment-

കേരളത്തിലെ നിക്ഷേപ സാധ്യതകൾ ഗൗരവപൂർവ്വം പരിശോധിക്കുകയാണെന്ന് ദാവോസ് സമ്മേളനത്തിൽ പങ്കെടുത്ത ആഗോള പ്രശസ്ത കമ്പനികളും വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികളും വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു. മെഡിക്കൽ ഉപകരണം, ഐ.ടി, ലോജിസ്റ്റിക്സ് മേഖലകളിലെ പ്രമുഖ കമ്പനികൾ കേരളത്തിലെ നിക്ഷേപ സംഗമത്തിന് പ്രതിനിധികളെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായി നടത്തിയ ചർച്ചകളും ഏറെ പ്രതീക്ഷ ജനിപ്പിക്കുന്നതാണ്. കേരളത്തന്റെ വ്യവസായിക രംഗത്തെ നേട്ടങ്ങളെ മറ്റ് സംസ്ഥാനങ്ങളെ മുഖ്യമന്ത്രിമാരടക്കം പ്രശംസിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്. ഹരി കിഷോർ എന്നിവരും മന്ത്രിക്കൊപ്പം ചർച്ചകളിൽ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+