കൂറ്റന്‍ പാറ അടര്‍ന്ന് വീണ് ഇടുക്കി അണക്കെട്ടിന് തകരാര്‍...ഒഴിവായത് വന്‍ ദുരന്തം...
സംഭവ സമയത്ത് പരിസര പ്രദേശത്ത് ആരുമില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്.
ഇടുക്കി: കൂറ്റന്‍ പാറ അടര്‍ന്ന് വീണ് ഇടുക്കി അണക്കെട്ടിന് തകരാര്‍ സംഭവിച്ചു. അണക്കെട്ടിന് സമീപത്തുള്ള കുറവന്‍ മലയില്‍ നിന്നാണ് കൂറ്റന്‍ പാറ അടര്‍ന്ന് വീണത്. അണക്കെട്ടിന്റെ ഗാര്‍ഡ് റൂമിന് സമീപത്താണ് കൂറ്റന്‍ പാറകഷ്ണം പതിച്ചത്. ഫെബ്രുവരി 25 ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവമുണ്ടായത്.

വന്‍ ശബ്ദത്തോടെയാണ് പാറ താഴേക്ക് വീണത്. സംഭവ സമയത്ത് അണക്കെട്ടിന് താഴെ ആളുകളില്ലാഞ്ഞത് കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. പാറ വീണതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ ഗ്യാലറിയിലേക്കുള്ള ഗോവണിയും സംരക്ഷണ ഭിത്തികളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ പാറ വീണതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ ബലത്തിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.

സാധാരണയായി സന്ദര്‍ശകരും ജീവനക്കാരും പോലീസുകാരുമെല്ലാം ഉണ്ടാകുന്ന സ്ഥലത്തേക്കാണ് കൂറ്റന്‍ പാറ കഷ്ണം പതിച്ചത്. എന്നാല്‍ സംഭവ സമയത്ത് പരിസര പ്രദേശത്ത് ആരുമില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുറവന്‍ മലയില്‍ നിന്ന് പാറ വീഴുന്നത്. സംഭവമറിഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി സ്ഥലത്തെത്തുകയും, സ്ഥിതിഗതികള്‍ വിലയിരുത്തകയും ചെയ്തു. വിദഗ്ദ സംഘത്തെ കൊണ്ട് അണക്കെട്ടില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications