കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറ്റന്‍ പാറ അടര്‍ന്ന് വീണ് ഇടുക്കി അണക്കെട്ടിന് തകരാര്‍...ഒഴിവായത് വന്‍ ദുരന്തം...

സംഭവ സമയത്ത് പരിസര പ്രദേശത്ത് ആരുമില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്.

Google Oneindia Malayalam News

ഇടുക്കി: കൂറ്റന്‍ പാറ അടര്‍ന്ന് വീണ് ഇടുക്കി അണക്കെട്ടിന് തകരാര്‍ സംഭവിച്ചു. അണക്കെട്ടിന് സമീപത്തുള്ള കുറവന്‍ മലയില്‍ നിന്നാണ് കൂറ്റന്‍ പാറ അടര്‍ന്ന് വീണത്. അണക്കെട്ടിന്റെ ഗാര്‍ഡ് റൂമിന് സമീപത്താണ് കൂറ്റന്‍ പാറകഷ്ണം പതിച്ചത്. ഫെബ്രുവരി 25 ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവമുണ്ടായത്.

idukkidam

വന്‍ ശബ്ദത്തോടെയാണ് പാറ താഴേക്ക് വീണത്. സംഭവ സമയത്ത് അണക്കെട്ടിന് താഴെ ആളുകളില്ലാഞ്ഞത് കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. പാറ വീണതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ ഗ്യാലറിയിലേക്കുള്ള ഗോവണിയും സംരക്ഷണ ഭിത്തികളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ പാറ വീണതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ ബലത്തിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.

idukki2

സാധാരണയായി സന്ദര്‍ശകരും ജീവനക്കാരും പോലീസുകാരുമെല്ലാം ഉണ്ടാകുന്ന സ്ഥലത്തേക്കാണ് കൂറ്റന്‍ പാറ കഷ്ണം പതിച്ചത്. എന്നാല്‍ സംഭവ സമയത്ത് പരിസര പ്രദേശത്ത് ആരുമില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുറവന്‍ മലയില്‍ നിന്ന് പാറ വീഴുന്നത്. സംഭവമറിഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി സ്ഥലത്തെത്തുകയും, സ്ഥിതിഗതികള്‍ വിലയിരുത്തകയും ചെയ്തു. വിദഗ്ദ സംഘത്തെ കൊണ്ട് അണക്കെട്ടില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

English summary
huge rock falling off to idukki dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X