ബിഡിജെഎസ് എന്‍ഡിഎ വിടുന്നു, പ്രമേയം പാസാക്കി... എക്സിക്യൂട്ടീവ് യോഗം വിളിച്ച് സംസ്ഥാന നേതൃത്വം
കോട്ടയം: ബി ഡി ജെ എസ്, എന്‍ ഡി എ വിടാനുള്ള നീക്കം ശക്തമാക്കുന്നു. മുന്നണിയില്‍ പാര്‍ട്ടി കടുത്ത അവഗണനയാണ് നേരിടുന്നത് എന്നും ഇനിയും ഇത് സഹിച്ച് തുടരേണ്ടതില്ല എന്നുമാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവായ വികാരം. കോട്ടയം ജില്ലാ പ്രവര്‍ത്തന ക്യാംപില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികളും ക്യാംപില്‍ പങ്കെടുത്തിരുന്നു.
കേരളത്തില്‍ എന്‍ ഡി എയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ബി ഡി ജെ എസ്. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി മുന്നണിയില്‍ ഒരു പരിഗണനയും ലഭിച്ചിട്ടില്ല എന്നും ഒന്നം കക്ഷിയായ ബി ജെ പി അര്‍ഹമായ സ്ഥാനമാനങ്ങള്‍ പോലും പാര്‍ട്ടിക്ക് നല്‍കിയില്ല എന്നുമാണ് പ്രമേയത്തില്‍ പറയുന്നത്. അതിനാല്‍ എന്‍ ഡി എ വിടണമെന്നും മറ്റ് മുന്നണികളില്‍ പ്രവേശിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നുമാണ് ആവശ്യം.

പ്രവര്‍ത്തന ക്യാംപ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തുഷാര്‍ വെള്ളാപ്പള്ളി ആയിരുന്നു. തുടര്‍ തീരുമാനങ്ങള്‍ക്കായി സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയാണ് പ്രമേയം അവസാനിക്കുന്നത്. അതേസമയം ബി ഡി ജെ എസ് സംസ്ഥാന നേതൃത്വമോ തുഷാര്‍ വെള്ളാപ്പള്ളിയോ പ്രമേയത്തോട് പ്രതികരിച്ചിട്ടില്ല.
എന്നാല്‍ മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതൃത്വം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേര്‍ന്ന് മുന്നണി മാറ്റം ചര്‍ച്ച ചെയ്യും എന്നാണ് വിവരം. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തില്‍ പങ്കെടുക്കണം എന്ന് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യുഡിഎഫിലേക്ക് പോകണം എന്ന് നേരത്തെ തന്നെ ബിഡിജെഎസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങല്‍, തൃശൂര്‍ എന്നിവിടങ്ങളിലെല്ലാം ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഗണ്യമായ അളവില്‍ വോട്ട് കൂടിയതിന് കാരണം എസ് എന്‍ ഡി പി യോഗം സ്വീകരിച്ച നിലപാടാണ് എന്നാണ് ബി ഡി ജെ എസ് അവകാശപ്പെടുന്നത്.
എന്നിട്ടും ബി ജെ പിയില്‍ നിന്ന് മാന്യമായ പരിഗണന ലഭിക്കുന്നില്ല എന്നാണ് പാര്‍ട്ടിക്കുള്ളിലെ വികാരം. ഇക്കാരണത്താലാണ് ാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് പ്രത്യേക സഹായമൊന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ചെയ്യാതിരുരുന്നത് എന്നും അതിനാലാണ് സി പി എമ്മിന് വോട്ട് കുറയാതിരുന്നത് എന്നുമാണ് ചില നേതാക്കള്‍ അവകാശപ്പെടുന്നത്.
-
കെ സുധാകരൻ ബിജെപിയിലേക്ക് പോകുമോ? കെസി വേണുഗോപാലിൻ്റെ മറുപടി ഇങ്ങനെ -
മുസ്ലിം ലീഗ് ഇത്തവണയും 'കിളവന്' കൂട്ടം? 60 പിന്നിട്ടവര്‍ മാറി നില്‍ക്കുമോ, സാദിഖലി തങ്ങളും സമ്മര്‍ദ്ദത്തില്‍ -
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
4 മന്ത്രിമാരും മത്സരിക്കും;25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ -
'ഞാൻ ജീവിനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ'; അനുസ്മരണ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കെ സുധാകരൻ -
ഭരണചക്രം ആർക്ക്? ബംഗാളിലും അസമിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങി! -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും?










Click it and Unblock the Notifications