Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാലക്കുടിയിലെ ജ്വല്ലറിയിൽ സിനിമാ സ്റ്റൈൽ കവർച്ച! 20 കിലോ സ്വർണ്ണവും ആറ് ലക്ഷം രൂപയും മോഷണം പോയി...

രാവിലെ പത്ത് മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്.

തൃശൂർ: ചാലക്കുടിയിലെ ‍ഇടശേരി ഗോൾഡ് സൂപ്പർ മാർക്കറ്റ് ജ്വല്ലറിയിൽ വൻ കവർച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്നെത്തിയ മോഷ്ടക്കാൾ 20 കിലോ സ്വർണവും ആറു ലക്ഷം രൂപയും കവർന്നു. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്.

രാവിലെ പത്ത് മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. മോഷണം നടന്നത് ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

 പറമ്പിലൂടെ...

പറമ്പിലൂടെ...

ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലെ ഇടശേരി ഗോൾഡ് സൂപ്പർ മാർക്കറ്റിലാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. ജ്വല്ലറിയുടെ പിൻവശത്തുള്ള വിജനമായ പറമ്പിലൂടെയെത്തിയ മോഷ്ടാക്കൾ ഭിത്തി തുരന്നാണ് അകത്തുകയറിയത്.

ഭൂഗർഭ അറ...

ഭൂഗർഭ അറ...

ഭിത്തിയിലെ എക്സ്ഹോസ്റ്റ് ഫാൻ തകർത്ത്, ആ തുരങ്കം വലുതാക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. തുടർന്ന് ജ്വല്ലറിയുടെ ഭൂഗർഭ അറയിലേക്ക് കയറുകെട്ടിയിറങ്ങി. ഭൂഗർഭ അറയിലെ ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത ശേഷമാണ് സ്വർണം കവർന്നത്.

പഴയതും...

പഴയതും...

ഭൂഗർഭ അറയിലെ ലോക്കറിനുള്ളിലെ പൗച്ചിൽ സൂക്ഷിച്ചിരുന്ന 20 കിലോയോളം സ്വർണ്ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതിൽ ഒരു കിലോ പഴയ സ്വർണ്ണമാണ്. ഇതോടൊപ്പം സൂക്ഷിച്ചിരുന്ന ആറ് ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്.

നിഗമനം

നിഗമനം

ഞായറാഴ്ചയായതിനാൽ കഴിഞ്ഞദിവസം ജ്വല്ലറി തുറന്നിരുന്നില്ല. തിങ്കളാഴ്ച രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം വിവരം ആദ്യമറിഞ്ഞത്. മോഷണം നടന്നത് ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

അന്വേഷണം...

അന്വേഷണം...

മോഷണം നടന്ന ജ്വല്ലറിയിൽ സിസിടിവി ക്യാമറകളില്ലാത്തതിനാൽ മോഷ്ടാക്കളെക്കുറിച്ച് പോലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ സ്ഥാപനങ്ങളുടെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ മോഷ്ടാക്കാളുടെ ദൃശ്യങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അതിനിടെ, പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+