കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത: 9 ജില്ലകളിലെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

  • By Sanoop
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലെ തീരദേശ മേഖലയില്‍ കൂറ്റന്‍തിരമാലകള്‍ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ തീരദേശമേഖലകളില്‍ ശനിയാഴ്ച്ച ഭീമന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആഞ്ഞടിച്ച് ഓഖി, വരാനിരിക്കുന്നത് സാഗർ! കഴിഞ്ഞത് മോറ... പേരുകൾ മനോഹരം, പക്ഷേ..ആഞ്ഞടിച്ച് ഓഖി, വരാനിരിക്കുന്നത് സാഗർ! കഴിഞ്ഞത് മോറ... പേരുകൾ മനോഹരം, പക്ഷേ..

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. ഈ ജില്ലകളിലെ തീരങ്ങളില്‍ 4.4മീറ്റര്‍ മുതല്‍ 6.1മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്. കേരളാ തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ഡിസംബര്‍ രണ്ട് രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും.

waves

ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

ഇന്ത്യയിൽ ചുഴലിക്കാറ്റ്, ഇറാനിൽ ഭൂകമ്പം, സംഭവിക്കുന്നതെന്ത്? ഇറാനിൽ 30ലേറെ തുടർചലനങ്ങൾ...ഇന്ത്യയിൽ ചുഴലിക്കാറ്റ്, ഇറാനിൽ ഭൂകമ്പം, സംഭവിക്കുന്നതെന്ത്? ഇറാനിൽ 30ലേറെ തുടർചലനങ്ങൾ...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളില്‍ അടുത്ത 24 മണിക്കൂറില്‍ ജലനിരപ്പുയരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫ്ളഡ് ഫോര്‍കാസ്റ്റ് മോണിറ്ററിങ് ഡയറക്ടറേറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചു.

English summary
warning that there will be potential waves on saturday in coastal areas of 9 districts of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X