കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളാണോ... സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മാവോയിസ്റ്റുകളുടെ പട്ടിക നോക്കിയാല്‍ സ്വാഭാവികമായും ഇങ്ങനെ ഒരു സംശയം തോന്നിപ്പോകും. 'വിരമിച്ച' നക്‌സലൈറ്റുകളേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ഒക്കെയാണ് പോലീസ് തയ്യാറാക്കിയ മാവോയിസ്റ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജനകീയ സമര സമിതി നേതാക്കളായ അഡ്വ പി എ പൗരന്‍, എന്‍ സുബ്രഹ്മണ്യന്‍ എന്നിവരും പോരാട്ടം സംഘടനയുടെ പ്രവര്‍ത്തകന്‍ രാവുണ്ണി, ജെയ്‌സണ്‍ സി കൂപ്പര്‍, തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവരേയും മാവോയിസ്റ്റുകളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ ചിത്രങ്ങളുള്‍പ്പെടുത്തി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

PA Pouran

അറിയപ്പെടുന്ന മാവോയിസ്റ്റുകളായ രൂപേഷിനും ഷൈനിക്കും ഒപ്പമാണ് മേല്‍പ്പറഞ്ഞവരുടെ പേരുകളും ഉള്ളത്. എന്നാല്‍ രൂപേഷിനെ പോലെ ഒളിപ്രവര്‍ത്തനമല്ല അവരാരും നടത്തുന്നത് എന്നതാണ് രസകരമായ കാര്യം. പൊതു പ്രവര്‍ത്തകരായ ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പോലും പുറപ്പെടുവിച്ചിരിക്കുന്നു. വയനാട്ടിലെ ചില പോലീസ് സ്‌റ്റേഷനുകളിലാണ് ഇത്.

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം കേരളത്തിലെ കാടുകളില്‍ സജീവമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുവരെ അതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. കേരളത്തില്‍ മാവോയിസത്തിന് വേരോട്ടം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നതും.

എന്നിട്ടും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിട്ടുള്ള പിഎ പൗരനേയും രാവുണ്ണിയേയും പോലുള്ളവരെ പോലീസ് മാവോയിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് ദുരൂഹത സൃഷ്ടിക്കുന്നത്.

English summary
Human Right Activists in Police's Maoist list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X