കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദച്ചാമിക്ക് പണം എവിടെ നിന്ന്, പിന്നിലാര് ? സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഉത്തരവ്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഗോവിന്ദച്ചാമി ശരിക്കും ആരാണ്. ലക്ഷങ്ങള്‍ ചിലവിട്ട് അയാള്‍ക്ക് വേണ്ടി അഭിഭാഷകരെ കൊണ്ടുന്നത് ആരാണ്. സൗമ്യവധക്കേസിലെ പ്രതിക്ക് വേണ്ടി അഡ്വ ബി ആളൂര്‍ രംഗത്ത് വന്നപ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. ലക്ഷങ്ങള്‍ ചിലവിട്ട് സുപ്രീം കോടതി വരെ കേസ് നടത്താന്‍ സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് പിന്നുള്ളത് ആരാണ്. ഇന്നും ആ ചോദ്യങ്ങള്‍ ഉയരുകയാണ്.

ആകാശപ്പറവകള്‍ എന്ന സംഘടനമുതല്‍ ഭിക്ഷാടന മാഫിയകളുള്‍പ്പെടെ അധോലോക ബംന്ധങ്ങള്‍ വരെ വാര്‍ത്തകളായി. ഒറ്റകയ്യനും യാചകനുമായ ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്താനായി ആരൊക്കെയോ ശ്രമിക്കുന്നുണ്ട്. അവര്‍ സാധാരണക്കാരല്ല. സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിക്കു പിന്നിലുള്ള സാമ്പത്തികസ്രോതസിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരിക്കുകയാണ്.

govindachami-soumya

വിജിലന്‍സ് ഡയറക്ടറും സംസ്ഥാന പൊലീസ് മേധാവിയും ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി.

സ്ത്രീകളുടെ കംപാര്‍ട്ടുമെന്റില്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മകളെ നഷ്ടപ്പെട്ട സൗമ്യയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. അന്വേഷണറിപോര്‍ട്ട് നവംബറില്‍ നടക്കുന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ പരിഗണിക്കും.

ഗോവിന്ദച്ചാമിയെക്കുറിച്ച് പ്രചരിക്കുന്ന കഥകളല്ലാതെ അയാള്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് ആര്‍ക്കും അറിയില്ലെന്ന് പരാതിയില്‍ പറയുന്നു. പ്രതിക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയാണ് കേസ് നടത്തുന്നത്. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പ്രതിക്ക് പിന്നിലുള്ള ഗൂഢശക്തികളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും.

ജയിലില്‍ ഗോവിന്ദച്ചാമിക്ക് കിട്ടിയത് വിഐപി പരിഗണനയാണെന്ന് പ്രതിയെ കാണുന്നവര്‍ക്ക് മനസ്സിലാക്കാനാവും. ഗോവിന്ദച്ചാമിയെ സഹായിക്കുന്നവര്‍ ആരെന്ന് കണ്ടെത്തിയാല്‍ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും തമ്പി സുബ്രഹ്മണ്യന്‍ പരാതിയില്‍ പറയുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Who behind Govindachami Human right Commission ordered inquiry about his asset .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X