കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാഭവന്‍ മണിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

  • By Sandra
Google Oneindia Malayalam News

തൃശൂര്‍: കലാഭവന്‍ മണി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തിയ ശേഷമായിരുന്നു പുതിയ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെയും രാസപരിശോധന റിപ്പോര്‍ട്ടിലെയും വൈരുദ്ധ്യം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യമുന്നയിച്ചു. കലാഭവന്‍ മണിയുടെ കുടുംബം സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് തൃശൂരില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹോദരന്‍ രാമകൃഷ്ണന്‍ നേരത്തെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. രാസപരിശോധനയിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ വസ്തുക്കളെക്കുറിച്ച് വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നില്ലെന്നും രാമചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

web-29

മണിയുടെ മരണം സിബിഐക്ക് വിടാന്‍ നേരത്തെ ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണത്തിനായി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു. മണി മരണമടഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കേരള പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

ഔട്ട്ഹൗസില്‍ ചാരായം ഉപയോഗിക്കാറുണ്ടെന്ന് മൊഴി, മണിയുടെ ആന്തരികാവയങ്ങളില്‍ കീടനാശിനി സാന്നിധ്യംഔട്ട്ഹൗസില്‍ ചാരായം ഉപയോഗിക്കാറുണ്ടെന്ന് മൊഴി, മണിയുടെ ആന്തരികാവയങ്ങളില്‍ കീടനാശിനി സാന്നിധ്യം

English summary
State Human right commission seeks detailed report on kalabhavan mani's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X