കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യലക്ഷ്മിക്കും വിജയ് പി നായര്‍ക്കുമെതിരെ നടപടി വരുന്നു; അശ്ലീല വീഡിയോയില്‍ ഇടപെട്ട് കമ്മീഷന്‍

Google Oneindia Malayalam News

തിരുവനന്തപുരം: അശ്ലീല വീഡിയോയും തുടര്‍ന്നുള്ള കൈയ്യേറ്റവും സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള മൂന്ന് വനിതകള്‍ക്കെതിരെയും അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായക്ക് നിര്‍ദേശം നല്‍കി.

C

സ്ത്രീകളെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിച്ചായിരുന്നു വിജയ് പി നായര്‍ യു ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്തി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ദേഹത്ത് മഷി ഒഴിക്കുകയും മുഖത്തടിക്കുകയും വസ്ത്രം വലിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. തെറി വിളിക്കുകയും മൊബൈലും ലാപ്‌ടോപ്പും കവരുകയും ചെയ്തു എന്നാണ് വിജയ് പി നായരുടെ പരാതി. സംഭവത്തില്‍ വനിതകള്‍ക്കെതിരെയും വിജയ് പി നായര്‍ക്കെതിരെയും നേരത്തെ പോലീസ് കേസെടുത്തിരുന്നു.

ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്

രണ്ടു കക്ഷികള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പോലീസിന് നിര്‍ദേശം നല്‍കി. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് വനിതകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. കുറ്റം ചെയ്തയാളെ ശിക്ഷിക്കാന്‍ കോടതിക്ക് മാത്രമാണ് അധികാരം. ജനങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാന്‍ അധികാരമില്ല. അതുകൊണ്ട് വിജയ് പി നായരെ ആക്രമിച്ച വനിതകള്‍ക്കെതിരെ നടപടി വേണം. കേസില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റനീഷ് കക്കടവത്തിന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

Recommended Video

cmsvideo
ഭാഗ്യലക്ഷ്മിയുടെ ചങ്കൂറ്റം കണ്ടോ..കട്ടകലിപ്പിൽ താരം | Bhagyalakshmi Interview | Oneindia Malayalam

ചൊവ്വാഴ്ച ഭാഗ്യലക്ഷ്മിക്കും മറ്റു രണ്ടു പേര്‍ക്കും സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തിരുന്നത്. തമ്പാനൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്യുകയായിരുന്നു. വീഡിയോക്കെതിരെ പോലീസ് നടപടിയെടുക്കാത്തതാണ് സംഭവത്തിലേക്ക് നയിച്ചത് എന്ന ആക്ഷേപം ശക്തമാണ്. വിജയ് പി നായര്‍ റിമാന്റിലാണ്. ഇയാളുടെ ബിരുദം സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

English summary
Human rights Commission directs to police take action against Vijay P Nair, Bhagyalakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X