കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെട്ടിടത്തിന് വിള്ളൽ: കൊച്ചി മെട്രോക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

  • By Desk
Google Oneindia Malayalam News

ആലുവ: മെട്രോ നിർമ്മാണം മൂലം കെട്ടിടത്തിന് വിള്ളൽ വീണതായുള്ള പരാതിയിൽ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് നോട്ടീസ് അയക്കും. എറണാകുളം സൗത്ത് മേൽപ്പാലത്തിന് സമീപം തേനാംപറമ്പിൽ ടി.ജെ. ജാൻസണും ആറ് സഹോദരങ്ങളുമാണ് കമീഷനെ സമീപിച്ചത്. മെട്രോക്കായി പൈൽ ചെയ്ത ഭാഗത്ത് ഇവരുടെ ഉടമസ്ഥതയിലുള്ള തേനാംപറമ്പിൽ ബിൽഡിംഗിലെ കടമുറികളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. മെട്രോ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഏതു നിമിഷവും കെട്ടിടം തകർന്നേക്കുമെന്ന അവസ്ഥയിലാണെന്ന് പരാതിയിൽ പറയുന്നു.

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസിനെതിരായ പരാതിയിൽ ഡി.എൽ.ഒക്ക് നോട്ടീസ്. പൊതുപ്രവർത്തകനായ കീഴ്മാട് കൊച്ചിക്കാക്കുടി കെ. രജ്ഞിത്ത് കുമാർ പരാതി നൽകിയത്. വീടുകളും മറ്റ് ചെറുകിട കെട്ടിടങ്ങളും നിർമ്മിച്ചവർക്ക് ഈയിടെയായി കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് സെസ് അടക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ ഓഫിസിൽ നിന്ന് നോട്ടീസ് വന്നിട്ടുള്ളതായി പരാതിയിൽ പറയുന്നു. വലിയൊരു തുക വായ്പയെടുത്തതും മറ്റുമാണ് പലരും ചെറിയ രീതിയിൽ വീടുകൾ നിർമ്മിച്ചിരിക്കുന്നവർക്ക് വീണ്ടും വലിയൊരു തുക ഒറ്റതവണയായി സെസ് അടക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

 metro

തൃപ്പൂണിത്തുറ എരൂർ ഗസാരി നഗർ കോളനിയിലെ കുടുംബങ്ങൾക്ക് രണ്ടാഴ്ച്ചയിലേറെയായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിൽ വാട്ടർ അതോറിട്ടിയോടും നഗരസഭയോടും കമ്മീഷൻ വിശദീകരണം തേടി. റെസിഡന്റ്സ് അസോസിയേഷൻ നൽകിയ പരാതിയിലാണ് നോട്ടീസ്. തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ 50 ലക്ഷം രൂപ മുടക്കി കുളം കുത്തിയിട്ടും കുടിവെള്ളം ലഭിക്കുന്നില്ലെന്നും സാഹചര്യം നേരിട്ട് മനസിലാക്കാൻ സ്ഥലം സന്ദർശിക്കണമെന്നും ആവശ്യപ്പെട്ട് ഹർജി. തൃപ്പൂണിത്തുറ പൊതുജന ആരോഗ്യ സമിതിയാണ് കമ്മീഷൻ മുമ്പാകെ പരാതി നൽകിയത്.

വൈദ്യുതിയും വെള്ളവും നിഷേധിക്കുന്നുവെന്ന പരാതിയിൽ കെട്ടിട ഉടമക്കും തഹസിൽദാർക്കും നോട്ടീസ്. കലൂർ മണപ്പാട്ടിപറമ്പിൽ വാടകക്ക് താമസിക്കുന്ന സീരിയൽ താരം മായ (പട്ടുസാരി ഫെയിം)യാണ് കമ്മീഷൻ മുമ്പാകെ പരാതി നൽകിയത്. ആറ് മാസം ഗസ്റ്റ് ലക്ച്ചററായി ജോലി ചെയ്തിട്ടും വേതനം നൽകുന്നില്ലെന്ന പരാതിയിൽ എം.ജി സർവകലാശാലക്ക് നോട്ടീസ്. കാലടി ശ്രീ ശങ്കര കോളേജിൽ കോമേഴ്സ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപികയായിരുന്ന വാഴക്കുളം സ്വദേശിനി ശിൽപ്പയാണ് കമ്മീഷനെ സമീപിച്ചത്. മൂന്ന് വർഷം മുമ്പാണ് അദ്ധ്യാപക ജോലി ചെയ്തത്. സർവകലാശാല ശമ്പളം അനുവദിച്ചില്ലെന്ന് പറഞ്ഞ് കോളേജ് അധികൃതർ കെെയ്യൊഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ മുമ്പാകെ പരാതി നൽകിയത്.

പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിനെതിരെ സമരം നടത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച പൊലീസ് നടപടിക്കെതിരെ ദേശീയ മനുഷ്യാവകാശ സംഘടന നൽകിയ പരാതിയിന്മേൽ കൊച്ചി ഡി.സി.പിയായിരുന്ന യതീഷ് ചന്ദ്രയെ മെയ് 25ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വീണ്ടും വിചാരണ ചെയ്യും. ഇന്നലെ ആലുവയിൽ നടന്ന സിറ്റിംഗിൽ ഹാജരാകാൻ കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു.

തൃശൂർ പൂരത്തിന്റെ സുരക്ഷ ക്രമീകരണം നടക്കുന്നതിനാൽ അവധി അപേക്ഷ അംഗീകരിച്ച കമ്മീഷൻ പുതുക്കിയ തീയതി നിശ്ചയിക്കുകയായിരുന്നു. വൈപ്പിൻ എം.എൽ.എയായ എസ്. ശർമ്മയെ സാക്ഷി വിചാരണക്കായും വിളിപ്പിച്ചിരുന്നു. സി.പി.എം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഹൈദ്രാബാദിൽ നിന്നും നാട്ടിലേക്കുള്ള മടക്കയാത്രയിലായതിനാൽ അവധി അപേക്ഷയുമായി പേഴ്സണൽ അസിസ്റ്റന്റ് നെയ്സൺ കമ്മീഷൻ മുമ്പാകെ ഹാജരായി. എം.എൽ.എയോടും 25ന് ഹാജരാകാൻ നിർദ്ദേശിച്ചു. കസ്റ്റഡിയിലെടുത്ത സ്തീകൾക്കും കുട്ടികൾക്കുമെല്ലാം പൊലീസ് കുടിവെള്ളം പോലും നൽകിയില്ലെന്നും ഇതിന് താൻ സാക്ഷിയാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് എം.എൽ.എയെ സാക്ഷിയാക്കിയത്.

ആലുവ പാലസിൽ നടന്ന സിറ്റിംഗിൽ 11 പുതിയ കേസുകൾ ഉൾപ്പെടെ 102 കേസുകൾ പരിഗണിച്ചു. 30 എണ്ണത്തിൽ തീർപ്പായി.

English summary
human rights commission gave notice to kochi metro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X