ട്രാക്കുകള്‍ സുരക്ഷിതമല്ല; മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: റെയില്‍വെ ട്രാക്കുകള്‍ സുരക്ഷിതമല്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റെയില്‍വെയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. റെയില്‍വെ ട്രാക്കുകളുടെ സുരക്ഷയില്ലായ്മ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു.
നാല് ആഴ്ചക്കുള്ളില്‍ നോട്ടീസിന് വിശദീകരണം നല്‍കണമെന്നും നോട്ടില്‍ പറയുന്നു. റെയില്‍വെ ട്രാക്കുകളുടെ സുരക്ഷയില്ലായ്മ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു.

അതേസമയം കരുനാഗപ്പള്ളിയ്ക്കും ശാസ്താംകോട്ടയ്ക്കും ഇടയ്ക്ക് മാരാരിത്തോട്ടത്ത് ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് റെയില്‍വെ വ്യക്തമാക്കി. ഇന്നലെ അര്‍ധരാത്രിയിലാണ് കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയില്‍ കല്ലുകടവില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. തിരുവനന്തപുരത്തു നിന്നും കോട്ടയം ഭാഗത്തേക്കു രാസവളം കൊണ്ടുപോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications