സരിതയുടെ ദൃശ്യങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍
തിരുവനന്തപുരം: വാട്‌സ് ആപ്പിലൂടെ സരിത എസ് നായരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സരതിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ വാട്‌സ് ആപ്പില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് സരിത എസ് നായര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. ഹൈടെക് കുറ്റാന്വേഷണ സംഘം പരാതി അന്വേഷിക്കണം എന്നാണ് കമ്മീഷന്റെ ഉത്തരവ്. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പുറത്ത് വിട്ടത് എഡിജിപി പത്മകുമാര്‍ ആണെന്നാണ് സരിത എസ് നായര്‍ ഇപ്പോള്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. സോളാര്‍ കേസില്‍ താന്‍ അറസ്റ്റിലായതിന് പിറകെ പോലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നതെന്നാണ് സരിത പറയുന്നത്.
സരിതയുടേതെന്ന പേരില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പതിനായിരക്കണക്കിന് പേരാണ് കണ്ടത്. ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് സരിത എസ് നായര്‍ തന്നെ ആണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മറ്റ് ചില ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന ഭീഷണിയുടെ ഭാഗമായിട്ടാണ് ഇതെന്നും ആക്ഷേപം ഉയര്‍ന്നു.
സരിതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പിന്നീടത് പുറത്ത് വിടുകയും ചെയ്ത വ്യക്തിയെ തനിക്കറിയാം എന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പറഞ്ഞത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications