കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ എടാ.. പോടാ വിളി ഇല്ല! ആര് വന്നാലും സാര്‍... മാഡം വിളി മാത്രം

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ ഇനി എടാ, പോടാ വിളിയില്ല. പൊതുജനങ്ങളെ സാര്‍ മാഡം എന്ന് പോലീസുകാര്‍ വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാര്‍ പി മോഹനദാസ്. നിലവില്‍ പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ച് എല്ലാ ജില്ലകളില്‍ നിന്നും പാരാതി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോട് മുനുഷ്യാവകാശ സിറ്റിങ്ങിനിടെ സന്നദ്ധ പ്രവര്‍ത്തകനായ ജി അനൂപ് ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് കമ്മീഷന്‍ ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ട് വച്ചത്. ജനമൈത്രി പോലീസ് എന്ന് പേരുമാത്രമേ ഉള്ളൂ. പലരുടെയും പെരുമാറ്റം ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാര്‍, മാഡം എന്ന് അഭിസംബോധന ചെയ്യുന്നതിലൂടെ ആര്‍ക്കും ഒന്നും നഷ്ടപ്പൈനില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമം കര്‍ശനമാക്കാന്‍ തടസ്സമാകില്ല

നിയമം കര്‍ശനമാക്കാന്‍ തടസ്സമാകില്ല

നിയമവും നടപടികളും കര്‍ശനമാക്കാന്‍ സാര്‍, മാഡം വിളികള്‍ തടസ്സമാകില്ലെന്ന് വിദേശ രാജ്യങ്ങള്‍ തെളിയിച്ചതാണെന്ന് പി മോഹനദാസ് പറഞ്ഞു.

പരാതി പറയുന്നവര്‍ പ്രതി

പരാതി പറയുന്നവര്‍ പ്രതി

പരാതി പറയാന്‍ എത്തുന്നവരെ പിന്നീട് എന്തെങ്കിലും കേസില്‍ പെടുത്തി വലയ്ക്കുന്ന പതിവും പോലീസ് സ്‌റ്റേഷനുകളില്‍ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതിനെതിരെ സമാന്തരമായ ഒരു അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ദേശങ്ങള്‍ പോലീസ് മേധാവിക്ക് നല്‍കും

നിര്‍ദേശങ്ങള്‍ പോലീസ് മേധാവിക്ക് നല്‍കും

ജി അനുപ് ഉന്നയിച്ച ആവശ്യങ്ങള്‍ രേഖാമൂലം സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പെരുമാറ്റം ജനകീയമല്ല

പെരുമാറ്റം ജനകീയമല്ല

ജനമൈത്രി പോലീസ് എന്ന് പേര് മാത്്രമേ ഉള്ളൂ. പലരുടെയും പെരുമാറ്റം ജനകീയമല്ല. നിലവില്‍ പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ച് എല്ലാ ജില്ലകളില്‍ നിന്നും പരാതി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര ഏജന്‍സി

സ്വതന്ത്ര ഏജന്‍സി

മനുഷ്യാവകാശ കമ്മീഷന് വേണ്ടി അന്വേഷണം നടത്തുന്നതിന് ഒരു സ്വതന്ത്ര ഏജന്‍സിയെ ലഭിക്കണമെന്ന് കമ്മീഷന്‍ ദേശീയ തലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രവി ഉള്ള്യേരിയുടെ പരാതില്‍ കേസെടുത്തു

രവി ഉള്ള്യേരിയുടെ പരാതില്‍ കേസെടുത്തു

കാട്ടാനശല്യംമൂലം കര്‍ഷകര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന സംഭവത്തില്‍ പൊതുപ്രവര്‍ത്തകനായ രവി ഉള്ള്യേരിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

English summary
Human Rights Commossion's comments about police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X