കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹ്യൂമണ്‍ റൈറ്റ്‌സ്: കോഴിക്കോട് മേഖലാ പരിശീലന ക്യാമ്പ് 10ന് തുടങ്ങും

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: വരും തലമുറയ്ക്ക് ജലസുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും സര്‍ക്കാരുകളുടെ ബോധ്യപ്പെടുത്തുന്നതിനും ദേശീയ തലത്തില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ മിഷന്‍ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായി 10,11 തീയതികളില്‍ കുമ്പള അനന്തപുരം അനന്തശ്രീ ഓഡിറ്റോറിയത്തില്‍ സംഘടനയുടെ കോഴിക്കോട് മേഖല നേതൃത്യ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ പത്തിന് സെപഷ്യല്‍ കണ്‍വെന്‍ഷന്‍. സംഘടനയുടെ ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഇ.മനീഷ് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് പരിശീലന ക്യാമ്പ് ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്യും. സബ് ജഡ്ജ് ഫിലിപ്പ് തോമസ് മുഖ്യാതിഥിയായിരിക്കും. മനുഷ്യവകാശങ്ങള്‍ എന്ന വിഷയത്തില്‍ പ്രകാശ് ചെന്നിത്തല ക്ലാസെടുക്കും.

Kozhikod

ഉച്ചയ്ക്ക് ശേഷം വിവിധ വിഷയങ്ങളില്‍ പി സുജല, പി.കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, അഡ്വ.സി.ഷുക്കുര്‍, അഡ്വ.ടി.കെ.സുധാകരന്‍ എന്നിവര്‍ ക്ലാസെടുക്കും. 11ന് രാവിലെ ഒമ്പതരയ്ക്ക് സായിറാം ഭട്ട്, പ്രൊഫ. എംഎ റഹ്മാന്‍ എന്നിവരെ ജില്ലാ പോലീസ് മേധാവി ആദരിക്കും. 10 മണിക്ക് വികെ സുരേഷ് ബാബു ക്ലാസെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ പ്രകാശ് ചെന്നിത്തല, പിഡിറ്റി. ആചാരി, കെവി സതീശന്‍, മോഹന്‍ ഐസക്ക്, രാധാമണിയമ്മ, കൂക്കള്‍ ബാലകൃഷ്ണന്‍, കെബി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

English summary
Human Rights; Kozhikod training camp will start 10th April
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X