Get Updates
Get notified of breaking news, exclusive insights, and must-see stories!

നരബലി: മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയും മര്‍സിയും എത്തും, സേനയിലെ കരുത്തര്‍

കൊച്ചി: നരബലി കേസില്‍ ഇലന്തൂരില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. വീടും പരിസരവും കുഴിച്ചുനോക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ പൊലീസ് സേനയിലെ കരുത്തരായ നായ്ക്കളും ഇലന്തൂരില്‍ എത്തിച്ച് പരിശോധന നടത്തും. ബെല്‍ജിയം മെലനോയിസ് ഇനത്തില്‍പ്പെട്ട മായ, മര്‍സി എന്നീ നായ്ക്കളാണ് ഇലന്തൂരില്‍ എത്തി പരിശോധനയുടെ ഭാഗമാകുക.

1

ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളാണിത്. റോസ്ലിയെയും പദ്മയെയും കൂടാതെ ഒരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന സംശയം പൊലീസിനുണ്ട്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് പൊലീസ് പരിശോധന ശക്തമാക്കുന്നത്.

2

വീട്ടുപറമ്പ് കുഴിച്ച് പരിശോധന നടത്തും. ജെസിബി ഉപയോഗിച്ച് പുരയിടം കുഴിച്ചാകും പരിശോധന നടത്തുക. ഇവരോടൊപ്പം മര്‍ഫിയും മായയുമുണ്ടാകും. പെട്ടിമുടി ദുരന്തത്തില്‍ മൃതദേഹം കണ്ടെത്താന്‍ സഹായിച്ച നായകളില്‍ ഒന്നാണ് മായ. അതേസമയം, ഒക്ടോബര്‍ 11ന് ആണ് കേരളത്തെ നടുക്കിയ നരബലിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടത്.

3

പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയായിരുന്നു സംഭവത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്. എറണാകുളം സൗത്തിലും ഷേണായീസ് ജംക്ഷനിലും ലോട്ടറി വില്‍പ്പന നടത്തിയിരുന്ന പദ്മത്തെ കാണാതായതായി പരാതി ലഭിച്ച ഉടന്‍ ഇവരുമായി ബന്ധമുണ്ടായിരുന്നവരെപ്പറ്റി അന്വേഷണമാരംഭിച്ചു.

4

ഇതിനിടയിലാണ് കാലടിയിലും സമാന സാഹചര്യത്തില്‍ റോസ്ലി എന്ന സ്ത്രീയെ കാണാതായതായ പരാതി ലഭിച്ചതറിഞ്ഞത്. ഈ പരാതിയും അന്വേഷണവുമായി കൂട്ടിയിണക്കി തുടരന്വേഷണമാണ് മുഹമ്മദ് ഷാഫിയിലേക്കും ഭഗവല്‍സിങ്ങിലേക്കും ഭാര്യ ലൈലയിലേക്കും എത്തിച്ചത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ആഭിചാരക്കൊലയുടെ ചുരുളഴിഞ്ഞു.

5

ഏറ്റവും ക്രൂരമായ കൊലപാതകത്തില്‍ പങ്കെടുത്തത് ലൈലയാണ്. തെളിവെടുപ്പിനായി എലന്തൂരിലേക്ക് എത്തിച്ചപ്പോഴാണ് പ്രതി കൊലപാതകത്തെ കുറിച്ച് വിശദീകരിക്കുന്നത്. വീടിന് സമീപത്തുള്ള കല്ലില്‍ വച്ച് ലൈലാണ് കൈകള്‍ അറുത്തുമാറ്റിയത്. റോസ്ലിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഷാഫിയാണ്.

6

ഈ കൊലപാതകത്തില്‍ ദോഷങ്ങള്‍ മാറാത്തത് കൊണ്ടാണ് പത്മയെ കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തി ഇറക്കി ചോര വീട്ടില്‍ വീഴ്ത്തുകയായിരുന്നു. ശേഷം പദ്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പില്‍ കുഴിച്ചിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+