കരളലിയിപ്പിക്കുന്ന ക്രൂരത; ദേവി പ്രീതിക്കായി പെണ്‍കുട്ടികളെ ബലികൊടുത്തു, സംഭവം ഇടുക്കിയില്‍
ഇടുക്കി: ഗോത്രവര്‍ഗങ്ങള്‍ക്കിടയിലും മറ്റും നിലനിന്നിരുന്ന നരബലി എന്ന ഭീകര ആചാരം ഇന്നും നിലനില്‍ക്കുന്നതായി പരാതി. മൂന്നാറിന് സമീപമുള്ള ഇടമലമുറി പഞ്ചായത്തില്‍ നിന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളെ നരബലി കൊടുത്തതായി കഴിഞ്ഞ ദിവസമാണ് പരാതി ഉയര്‍ന്നത്.
ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ മനുഷ്യാവകാശ സാമീഹികനീതി കമ്മീഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഇതേകുറിത്ത് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടെയാണ് മുന്ന് പെണ്‍കുട്ടികളെ നരബലി നടത്തിയെതെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് മാസം മുമ്പ് സംഘടനാപ്രവര്‍ത്തകര്‍ ഇടമലക്കുടിയില്‍ രഹസ്യമായി തങ്ങിയപ്പോഴാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. പരാതി ലഭിച്ചതോടെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദേവീപ്രീതിക്കായും ജാതകദോഷം മാറ്റാനും എന്ന പേരിലാണ് പെണ്‍കുട്ടികളെ നരബലി നല്‍കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര ശിശുക്ഷേമ വകുപ്പ്, ബാലാവകാശ കമ്മീഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട മുതുവാന്‍ ഗിരിവര്‍ഗക്കാരാണ് ഇവിടെയുള്ളത്. പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിട്ടുണ്ട്. ഈ വെളിപ്പെടുത്തലില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications