റോസിലിയെ കട്ടിലിൽ കെട്ടിയിട്ടു; ലൈല ചുറ്റിക കൊണ്ട് തലക്കടിച്ചു, രഹസ്യഭാഗങ്ങളിലും മുറിവേൽപ്പിച്ചു; പൈശാചിക കൊല
പത്തനംതിട്ട; നരബലി കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് സ്ത്രീകളെ പത്തനംതിട്ടയിൽ എത്തിച്ചതെന്നും ഇരുവരേയും അതിക്രൂരമായാണ് പ്രതികൾ കൊലപ്പെടുത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം. പെരുമ്പാവൂർ സ്വദേശി ഷിഹാബ് ആണ് ഇത്തരത്തിൽ യുവതികളെ കബളിപ്പിച്ച് വൈദ്യനടുത്തേക്ക് കൊണ്ടെത്തിച്ചത്.

തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ പെണ്ണഗ്രാമം സ്വദേശിയാണ് കൊല്ലപ്പെട്ട പത്മ. ഇവർ എറണാകുളത്ത് കടവന്ത്രയിലായിരുന്നു താമസം. വർഷങ്ങളായി ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു ഇവർ. തൃശ്ശൂർ സ്വദേശിയാണ് കൊല്ലപ്പെട്ട റോസിലി. കുടുംബവുമായി പിണങ്ങി കഴിയുകയായിരുന്നു റോസിലി വർഷങ്ങൾക്ക് മുൻപേ വീട് വിട്ടിറങ്ങി കാലടിയിൽ താമസിക്കുകയായിരുന്നു. പങ്കാളിയ്ക്കൊപ്പമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. റോസിലിയും ലോട്ടറി കച്ചവടത്തിലൂടെ ഉപജീവനം നടത്തി വരികയായിരുന്നു.

ഇരകളെ അതിക്രൂരമായാണ് പ്രതികൾ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. . വീട്ടിൽ നിന്നും അകന്ന് കഴിയുകയായിരുന്ന ഇരുവരേയും നീലചിത്രത്തിൽ അഭിനയിപ്പിക്കാമെന്നും 10 ലക്ഷം രൂപ നൽകാമെന്നും വാഗ്ദാനം നൽകിയാണത്രേ ഷിഹാബ് പത്തനംതിട്ടയിൽ എത്തിച്ചത്. ആദ്യം റോസിലിയുമായാണ് ഷിഹാബ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് വൈദ്യന്റെ തിരുവല്ലയിലെ വീട്ടിൽ എത്തിച്ചു.ഇവിടെ വെച്ച് റോസിലിയെ കട്ടിലിൽ കെട്ടിയിടുകയായിരുന്നു.

സിനിമയുടെ ചിത്രീകരണം നടക്കുകയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇത്. തൊട്ട് പിന്നാലെ വൈദ്യനായ ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് റോസിലിയെ തലയ്ക്ക് ക്രൂരമായി അടിച്ചു. റോസിലി അബോധാവസ്ഥയിലായതോടെ ഭഗലൽ സിംഗിന്റെ ഭാര്യയാണ് റോസിലിയുടെ കഴുത്തറുത്തതെന്നാണ് വിവരം. കൊല നടക്കുമ്പോൾ ഷിഹാബും ഇവിടെ ഉണ്ടായിരുന്നത്രേ. അന്ന് രാത്രി മുഴുവൻ ഇരയുടെ ശരീരത്തിലും രഹസ്യ ഭാഗങ്ങളിൽ ക്രൂരമായി മുറിവേൽപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു മൃതദേഹം കുഴിച്ച് മൂടിയത്.

പത്മയേയും സമാന രീതിയിലാണ് ഷിഹാബ് പത്തനംതിട്ടയിൽ എത്തിച്ചത്. റോസിലിയെ ബലി നൽകിയെങ്കിലും ശാപം വിട്ടുമാറിയിട്ടില്ലെന്ന് ഇയാൾ വൈദ്യനേയും ഭാര്യയേയും വിശ്വസിപ്പിക്കുകയായിരുന്നു. താൻ തന്നെ അടുത്ത സ്ത്രീയേയും എത്തിക്കാമെന്നും ഇയാൾ വൈദ്യനെ അറിയിക്കുകയായിരുന്നു. പിന്നീട് പത്തനംതിട്ടയിൽ എത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി. സാമ്പത്തിക അഭിവൃദ്ധിയ്ക്ക് വേണ്ടിയാണ് വൈദ്യനും ഭാര്യയും സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

ജൂണിലും സപ്റ്റംബറിലുമായിട്ടാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ.സംഭവത്തിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫിയെന്ന ഷിഹാബ് എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത്.

ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഷിഹാബ് വൈദ്യനേയും ഭാര്യയേയും പരിചയപ്പെട്ടത്. തുടർന്ന് പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. പത്മയുടെ സഹോദരി പളനിയമ്മ കടവന്ത്ര സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

രണ്ടാഴ്ച മുൻപ് തന്നെ പോലീസ് പ്രതികളിലെത്തിയെങ്കിലും വിശദമായ അന്വേഷണത്തിലൊടുവിൽ ഇന്നലെ രാത്രിയാണ് കസ്റ്റഡിയിൽ എടുത്തത്. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണ് പോലീസ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications