'ഔദ്യോഗിക സംഘത്തിൽ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത്'; സർക്കാരിനെ വിമർശിച്ച് സന്ദീപ് വാര്യർ
ഇസ്രയേലിലെ ഹെർസ്‌ലിയയിലുള്ള ഹോട്ടലിൽനിന്നു 17നു രാത്രി ബിജു കുര്യനെ കാണാതാവുകയായിരുന്നു.

പാലക്കാട്: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച കർഷകനെ കാണാതായ സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ.സർക്കാർ തന്നെ ഔദ്യോഗിക സംഘത്തിൽ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തിയെന്നാണ് സന്ദീപിന്റെ വിമർശനം. സംഭവം വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും കേരളത്തിൽ നിന്ന് ഇനി ഒരു പഠന സംഘത്തിന് അനുമതി കൊടുക്കും മുമ്പ് വിദേശ രാഷ്ട്രങ്ങൾ പല തവണ ചിന്തിക്കുമെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റ് വായിക്കാം-ലോകത്താദ്യമായി ഒരു സർക്കാർ തന്നെ ഔദ്യോഗിക സംഘത്തിൽ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തുക . കേരളം നമ്പർ വൺ തന്നെ .ചില അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ മുങ്ങുന്ന വാർത്ത കേട്ടിട്ടുണ്ട് . പക്ഷെ ഇതാദ്യമായി ഇവിടെ കർഷകനല്ലാത്ത ഒരാളെ പാർട്ടി ബന്ധം വച്ച് ലിസ്റ്റിൽ തിരുകി കയറ്റുകയാണ് ചെയ്തത് . മന്ത്രിയെ ഇസ്രായേലിൽ പോകാൻ രാഷ്ട്രീയ കാരണത്താൽ അനുവദിച്ചതുമില്ല .
കേരളത്തിൽ നിന്ന് ഇനി ഒരു പഠന സംഘത്തിന് അനുമതി കൊടുക്കും മുമ്പ് വിദേശ രാഷ്ട്രങ്ങൾ പല തവണ ചിന്തിക്കും . എന്തൊരു നാണക്കേടാണിത് ', പോസ്റ്റിൽ സന്ദീപ് പറഞ്ഞു.
ആധുനിക കൃഷിരീതി പഠിക്കാനായി ഇസ്രയേലിലേക്ക് പോയ സംഘത്തില്‍നിന്ന് കണ്ണൂര്‍ സ്വദേശി ബിജു കുര്യന്‍ ആണ് മുങ്ങിയത്.ഇസ്രയേലിലെ ഹെർസ്‌ലിയയിലുള്ള ഹോട്ടലിൽനിന്നു 17നു രാത്രി ഇയാളെ കാണാതാവുകയായിരുന്നു. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കവേയായിരുന്നു ഇയാൾ മുങ്ങിയത്. ഇതോടെ തിരച്ചിൽ തുടങ്ങിയിരുന്നു. അതിനിടയിൽ താൻ സുരക്ഷിതനാണെന്നും തന്നെ കുറിച്ച് ഇനി അന്വേഷിക്കേണ്ടെന്നും ഇയാൾ ഭാര്യയെ ഫോണിൽ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു.
അതേസമയം ബിജു ചെയ്യാൻ പാടില്ലാത്ത കാര്യമാണ് െയ്തതെന്നും സംഭവത്തില്‍ എംബസിയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു.












Click it and Unblock the Notifications