Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ടെ കുട്ടിക്കടത്തിന് 4വര്‍ഷം പഴക്കം

കോഴിക്കോട്: കോഴിക്കോട് അനാഥാലയത്തിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ വിവാദങ്ങള്‍ പുകയുമ്പോള്‍ പുതിയെ വെളിപ്പെടുത്തലുമായി കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ എസ്പി എന്‍പി ബാലകൃഷ്ണന്‍. മനുഷ്യക്കടത്ത് നടക്കുന്നതായി നാല് വര്‍ഷം മുന്‍പേ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നാണ് മുന്‍ എസ്പി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2010 ല്‍ ഉത്തരേന്ത്യയില്‍ നിന്ന് നൂറിലേറെ കുട്ടികളെ കോഴിക്കോട്ടെത്തിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിരുന്നില്ല.

Kozhikode

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കുട്ടികളെ കോഴിക്കോട്ട് എത്തിച്ചത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതായി മുന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. ഝാര്‍ഖണ്ഡില്‍ നിന്ന് മുക്കത്തെ അനാഥാലയത്തിലേയ്ക്ക് കുട്ടികളെ കൊണ്ടു വന്നതോടെയാണ് മനുഷ്യക്കടത്ത് വിവാദമാകുന്നത്.

എന്നാല്‍ മുന്‍ എസ്പിയുടെ വെളിപ്പെടുത്തലിലൂടെ ഇത്തരം സംഭവങ്ങള്‍ ജില്ലയില്‍ ഇതിന് മുന്‍പും നടന്നിട്ടുണ്ടെന്ന് വ്യക്തം. അധികൃതരുടെ അനാസ്ഥമൂലമാണ് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നതും ആവര്‍ത്തിയ്ക്കപ്പെടുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+