കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ മൂല്യങ്ങളെ കയ്യേറ്റം ചെയ്യാനനുവദിക്കരുത്: കാന്തപുരം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: വ്യക്തി സ്വാതന്ത്ര്യത്തെ മറയാക്കി മൂല്യങ്ങള്‍ കയ്യേറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ വ്യദ്യാര്‍ത്ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ രാജ്യവും സമൂഹവും പാവനമായി കരുതിയ പല ശീലങ്ങളും കയ്യേറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. സദാചാര നിഷ്ഠയെ അവഹേളിക്കാന്‍ സംഘടനകള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു.

തിന്മ ഫേഷനാവുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. ഇക്കാലത്ത് വിശ്വാസത്തെ മുറുകെ പിടിച്ച് രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ജാഗ്രത കാണിക്കണം. എസ് എസ് എഫിന് ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക്വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് വേങ്ങര കൂരിയാട് സംഘടിപ്പിച്ച ഉണര്‍ത്തു സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

kanthapuram

വ്യക്തി നിഷ്ഠയുടെ ദൃഢപ്രതിജ്ഞകള്‍ ഏറ്റുചൊല്ലി എസ് എസ് എഫ് ഉണര്‍ത്തുസമ്മേളനത്തിന് സമാപ്തി

എസ് എസ് എഫിന്റെ നാല്‍പത്തഞ്ചാം സ്ഥാപകദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉണര്‍ത്തുസമ്മേളനത്തിന് ഉജ്ജ്വല സമാപനം. പരസ്യ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയ സന്ദേശങ്ങളും ഉപയോഗിക്കാതെ നേതാക്കള്‍ അണികളിലേക്കിറങ്ങി മാത്രം നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സംഗമിപ്പിച്ച് പുതിയ സമ്മേളന മാതൃക സൃഷ്ടിച്ചാണ് സമ്മേളനത്തിന് കൊടിയിറങ്ങിയത്.

വിദ്യാര്‍ഥികളില്‍ സാമൂഹിക അവബോധം സൃഷ്ടിക്കാനും അരാഷ്ട്രീയ പ്രവണതകളോട് ജാഗ്രതപാലിക്കാനുമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ സമാപനമായാണ് ഉണര്‍ത്തുസമ്മേളനം നടന്നത്. ഇതിനായി സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 6000 കേന്ദ്രങ്ങളില്‍ ഗ്രാമസഞ്ചാരവും 101 കേന്ദ്രങ്ങളില്‍ ഉണര്‍ത്തുസഞ്ചാരവും എത്തിച്ചേര്‍ന്നു. ശേഷമാണ് കൂരിയാട്ടെ വിശാലമായ നഗരിയില്‍ പ്രവര്‍ത്തകര്‍ സംഗമിച്ചത്.

kanthapuram

വരുന്ന അഞ്ച് വര്‍ഷത്തെ കര്‍മ പദ്ധതികളുടെ പ്രഖ്യാപനം സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ, തൊഴില്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്ന അഞ്ച#് വര്‍ഷകാലം ഊന്നല്‍ നല്‍കും.

തീവ്രവാദ ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കാന്‍ സമാനമനസ്‌കരുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാമ്പസുകളിലെ അരികുവത്കരണത്തിനും ദളിത് ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കുമെതിരെയുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തും. അക്കാദമിക് രംഗത്തെ ചരിത്രത്തെ തിരുത്തുന്നതിനുള്ള പ്രവണകളെ ചെറുക്കുന്നതിന് വിദ്യാര്‍ഥി പ്രതിരോധം സൃഷ്ടിക്കുമെന്നും ഫാറൂഖ് നഈമി നയപ്രഖ്യാപനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സി.കെ റാശിദ് ബുഖാരി അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. പൊ•ള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, എന്‍ വി അബ്ദുറസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, എം അബ്ദുല്‍ മജീദ്, കെ അബ്ദുല്‍ റഷീദ്, സി പി ഉബൈദുല്ല സഖാഫി, എ മുഹമ്മദ് അശ്ഹര്‍, സി എന്‍ ജഅ്ഫര്‍ സംസാരിച്ചു.


പൈതൃക സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കം ചരിത്രത്തോടുള്ള അവഹേളനം: എസ് എസ് എഫ്

കൂരിയാട് / മലപ്പുറം: രാജ്യത്തിന്റെ അഭിമാനമായ പൈതൃക സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കം ചരിത്രത്തോടും പൈതൃകത്തോടുമുള്ള അവഹേളനമാണെന്ന് എസ് എസ് എഫ് ഉണര്‍ത്തുസമ്മേളനം അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ പൈതൃകസംരക്ഷണത്തിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്ന കാലത്താണ് ചെങ്കോട്ടയുടെ സംരക്ഷണ ചുമതല ഡാല്‍മിയ ഗ്രൂപ്പിനെ ഏല്‍പിച്ചിരിക്കുന്നത്.

ഇന്ത്യാ ചരിത്രത്തിലെ ഉജ്വലമായ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്മാരകത്തിന്റെ നടത്തിപ്പവകാശം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയതിലൂടെ പൈതൃകത്തെ കച്ചവടചരക്കാക്കുന്ന കേന്ദ്ര സമീപനമാണ് വെളിപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിമാര്‍ പതാക ഉയര്‍ത്തുന്നതിലൂടെ ദേശീയ ചിഹ്നമായി മാറിയ ചെങ്കോട്ടയുടെ കാവല്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിലും രാജ്യത്തിന്റെ സംവിധാനങ്ങള്‍ കാര്യക്ഷമമായി നിലനിര്‍ത്തുന്നതിലുമുള്ള പരാജയം സമ്മതിക്കുകയാണ്. സമ്മേളനത്തില്‍ സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു.

English summary
human values will not questioned in the sense of individual freedom says kanthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X