ഹാദിയ കേസില്‍ മനുഷ്യാവകാശ ലംഘനം; വനിതാ കമ്മീഷന് ബോധ്യപ്പെട്ടു, എല്ലാം സൃഷ്ടിച്ചത് കോടതി
കൊച്ചി: കോട്ടയം വൈക്കത്തെ അഖില ഇസ്ലാം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ചതും മാസങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചതും കോടതി ഇടപെട്ടതും വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇതുവരെ വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. കടുത്ത മനുഷ്യാവകാശ പ്രശ്‌നമാണ് ഹാദിയയുടെ വിഷയത്തില്‍ നടന്നതെന്ന് പല കോണുകളില്‍ നിന്നു അഭിപ്രായം ഉയര്‍ന്നെങ്കിലും വനിതാ കമ്മീഷന്‍ ഇടപെട്ടിരുന്നില്ല.

എന്നാല്‍ ഒടുവില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ വിഷയത്തില്‍ പ്രസ്താന നടത്തി. ഹാദിയ കേസില്‍ കടുത്ത മനുഷ്യാവകാശലംഘനം നടന്നതായി എംസി ജോസഫൈന്‍ പ്രതികരിച്ചു.
ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്ന ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണ്. ഈ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണെന്നും സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്ന കേസില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു.
വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പരാതി കിട്ടിയാല്‍ വിഷയത്തില്‍ ഇടപെടും. വൈക്കത്തെ റിസോര്‍ട്ടില്‍ യുവതി തടങ്കലില്‍ കഴിയുന്നുവെന്ന ഫേസ്ബുക്ക് ലൈവ് ശ്രദ്ധയില്‍പെട്ടിട്ടില്ല.
സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ ഇഷ്ടക്കാര്‍ക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വര്‍ധിക്കുകയാണ്. പ്രായപൂര്‍ത്തി ആകാത്തവരാണ് ഇതില്‍ കൂടുതലും. ഇതിനെതിരേ ബോധവല്‍ക്കരണം നടത്തുമെന്നും ജോസഫൈന്‍ പറഞ്ഞു.












Click it and Unblock the Notifications