ഞങ്ങള്‍ രക്തം നല്‍കാം നിങ്ങള്‍ അവരുടെ ജീവന്‍ രക്ഷിക്കൂ,രക്തദാനത്തിന് ആശുപത്രിക്കു മുന്നില്‍ നീണ്ടനിര
കൊല്ലം; പരവൂര്‍ പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം ദാനം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നില്‍ നീണ്ട ക്യൂ. നൂറുകണക്കിന് പേരാണ് വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയത്. ഇതേ സമയം 1500 പേര്‍ രക്തം ദാനം ചെയ്യാനായി പേര്് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
പരിക്കേറ്റവര്‍ക്കായി എല്ലാ ഗ്രൂപ്പിലുള്ള രക്തം ആവശ്യമാണെന്നു പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെയാണ് ആളുകളുടെ പ്രവാഹം. രക്തം ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം, കൊല്ലം മെഡിക്കല്‍ കോളേജുകളില്‍ നിന്നാണ് അറിയിപ്പ് വന്നത്.

350 ലേറെ പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പരിക്കേറ്റവരെ ചികിത്സിക്കാന്‍ പ്രധാനമന്ത്രിയോടപ്പം പ്രത്യേക 15 പേരടങ്ങുന്ന മെഡിക്കല്‍ സംഘം ദില്ലിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
രാജ്യത്ത് കിട്ടാവുന്ന ഏറ്റവും മികച്ച ചികിത്സയായിരിക്കും ഇവര്‍ക്ക് ലഭ്യമാക്കുകയെന്ന് സംഘം പറഞ്ഞു.












Click it and Unblock the Notifications