നിരാഹാരം; ചിറ്റിലപ്പിള്ളിക്കെതിരെ ജസ്റ്റിസ് നാരായണക്കുറുപ്പ്
കൊച്ചി: തെരുവുനായശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് നാരായണക്കുറുപ്പ്. ചിറ്റിലപ്പിള്ളിയെപ്പോലെ ഒരു വ്യവസായി നായകളെ ഇല്ലാതാക്കാനല്ല സമരം നടത്തേണ്ടതെന്ന് നാരായണക്കുറുപ്പ് പറയുന്നു.
തെരുവു നായകളെ ഇല്ലാതാക്കാനല്ല സമരം നടത്തേണ്ടത്. പകരം അവയ്ക്ക് അഭയകേന്ദ്രമൊരുക്കുകയാണ് വേണ്ടത്. പാലാ മുനിസിപ്പാലിറ്റി ഒരു ഡോഗ് പാര്‍ക്ക് തുടങ്ങിയിട്ടുണ്ട്. ഈ മാതൃകയില്‍ തെരുവുനായകളെ സംരക്ഷിക്കാവുന്നതാണ്. പണവും സ്ഥലവും ഉള്ള ചിറ്റിലപ്പിള്ളി ഇത്തരം കാര്യങ്ങള്‍ക്കാണ് നേതൃത്വം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തെരുവു നായശല്യത്തിനെതിരെ മറൈന്‍ ഡ്രൈവിലാണ് ചിറ്റിലപ്പിള്ളി നിരാഹാരമിരിക്കുന്നത്. ഒട്ടേറെയാളുകള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലഭാഗത്തുനിന്നും എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്. മൃഗസ്നേഹികളാണ് എതിര്‍പ്പുകളുമായി രംഗത്തെത്തിയവരില്‍ ഭൂരിഭാഗവും.
നിരാഹാര സമരത്തിന്റെ ഉദ്ഘാടത്തിനിടെ ഡിജിപിയെയും കേന്ദ്രമന്ത്രി മനേക ഗാന്ധിയേയും ചിറ്റിലപ്പിള്ളി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 10,000 കോടി രൂപയുടെ പേവിഷ പ്രതിരോധ മരുന്ന് വില്‍പ്പനയാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. മരുന്നു കമ്പനികളില്‍ നിന്നും മനേക ഗാന്ധി കമ്മീഷന് പറ്റുന്നുണ്ടെന്ന സംശയമുള്ളതായും അദ്ദേഹം ആരോപിച്ചു. നായകള്‍ക്കുവേണ്ടി പ്രതിരോധം തീര്‍ക്കുന്ന ഡി.ജി.പിയുടെ നിലപാട് അന്വേഷിക്കണമെന്ന് ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications