കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരാഹാരം; ചിറ്റിലപ്പിള്ളിക്കെതിരെ ജസ്റ്റിസ് നാരായണക്കുറുപ്പ്

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: തെരുവുനായശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ചിറ്റിലപ്പിള്ളിയെപ്പോലെ ഒരു വ്യവസായി നായകളെ ഇല്ലാതാക്കാനല്ല സമരം നടത്തേണ്ടതെന്ന് നാരായണക്കുറുപ്പ് പറയുന്നു.

തെരുവു നായകളെ ഇല്ലാതാക്കാനല്ല സമരം നടത്തേണ്ടത്. പകരം അവയ്ക്ക് അഭയകേന്ദ്രമൊരുക്കുകയാണ് വേണ്ടത്. പാലാ മുനിസിപ്പാലിറ്റി ഒരു ഡോഗ് പാര്‍ക്ക് തുടങ്ങിയിട്ടുണ്ട്. ഈ മാതൃകയില്‍ തെരുവുനായകളെ സംരക്ഷിക്കാവുന്നതാണ്. പണവും സ്ഥലവും ഉള്ള ചിറ്റിലപ്പിള്ളി ഇത്തരം കാര്യങ്ങള്‍ക്കാണ് നേതൃത്വം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

kochouseph-chittilappilly

തെരുവു നായശല്യത്തിനെതിരെ മറൈന്‍ ഡ്രൈവിലാണ് ചിറ്റിലപ്പിള്ളി നിരാഹാരമിരിക്കുന്നത്. ഒട്ടേറെയാളുകള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലഭാഗത്തുനിന്നും എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്. മൃഗസ്‌നേഹികളാണ് എതിര്‍പ്പുകളുമായി രംഗത്തെത്തിയവരില്‍ ഭൂരിഭാഗവും.

നിരാഹാര സമരത്തിന്റെ ഉദ്ഘാടത്തിനിടെ ഡിജിപിയെയും കേന്ദ്രമന്ത്രി മനേക ഗാന്ധിയേയും ചിറ്റിലപ്പിള്ളി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 10,000 കോടി രൂപയുടെ പേവിഷ പ്രതിരോധ മരുന്ന് വില്‍പ്പനയാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. മരുന്നു കമ്പനികളില്‍ നിന്നും മനേക ഗാന്ധി കമ്മീഷന്‍ പറ്റുന്നുണ്ടെന്ന സംശയമുള്ളതായും അദ്ദേഹം ആരോപിച്ചു. നായകള്‍ക്കുവേണ്ടി പ്രതിരോധം തീര്‍ക്കുന്ന ഡി.ജി.പിയുടെ നിലപാട് അന്വേഷിക്കണമെന്ന് ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
hunger strike; justice narayana kurup against kochouseph chittilappilly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X