കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ആശുപത്രിയിൽ നിരാഹാരം കിടന്ന നഴ്സിനെ അറസ്റ്റ് ചെയ്തു; ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ...

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സേവന വേതന വ്യവസ്ഥകൾ നിജപ്പെടുത്തുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയവയാണ് നഴ്സുമാരുടെ ആവശ്യങ്ങൾ.

Google Oneindia Malayalam News

കോട്ടയം: ഭാരത് ആശുപത്രിയിൽ നിരാഹാരം കിടന്നിരുന്ന നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നഴ്സിനെ സമര പന്തലിൽ നിന്നും അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടർന്ന് ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ.

16കാരിയുമായി കറങ്ങാൻ പോയ 27കാരൻ പെട്ടത് ഇങ്ങനെ! ലോഡ്ജിൽ വെച്ച് പെൺകുട്ടിക്ക് ബ്ലീഡിങ്, പിന്നെ എല്ലാം16കാരിയുമായി കറങ്ങാൻ പോയ 27കാരൻ പെട്ടത് ഇങ്ങനെ! ലോഡ്ജിൽ വെച്ച് പെൺകുട്ടിക്ക് ബ്ലീഡിങ്, പിന്നെ എല്ലാം

മലപ്പുറം പ്രവാസികളുടെ ദുരിതകാലം തുടങ്ങുന്നു! ലീഗും സിപിഎമ്മും ഇടപെട്ടിട്ടും ഫലമില്ല, ഉറച്ച തീരുമാനംമലപ്പുറം പ്രവാസികളുടെ ദുരിതകാലം തുടങ്ങുന്നു! ലീഗും സിപിഎമ്മും ഇടപെട്ടിട്ടും ഫലമില്ല, ഉറച്ച തീരുമാനം

പുറത്താക്കിയ ഒമ്പത് നഴ്സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം അമ്പത് ദിവസം പിന്നിടുമ്പോഴാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടിയെന്ന് നഴ്സുമാർ ആരോപിച്ചു. സമരം ചെയ്ത അമ്പത് നഴ്സുമാരെ ഭാരത് ആശുപത്രി മാനേജ്മെന്റ് നേരത്തെ പുറത്താക്കിയിരുന്നു.

nurse

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സേവന വേതന വ്യവസ്ഥകൾ നിജപ്പെടുത്തുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയവയാണ് നഴ്സുമാരുടെ ആവശ്യങ്ങൾ. സർക്കാർ അംഗീകരിച്ച ബോണസ് പോലും നൽകാത്തതിന് പുറമേ, അനാവശ്യ പിഴകൾ ചുമത്തുന്നുവെന്നും നഴ്സുമാർ ആരോപിച്ചിരുന്നു.

ഷംന തസ്നീമിന് നീതി ലഭിക്കില്ലേ? ജിൽസ് ജോർജിനെ തിരിച്ചെടുക്കാൻ നിർദേശം, ഇനിയെങ്ങോട്ട്?ഷംന തസ്നീമിന് നീതി ലഭിക്കില്ലേ? ജിൽസ് ജോർജിനെ തിരിച്ചെടുക്കാൻ നിർദേശം, ഇനിയെങ്ങോട്ട്?

അതേസമയം, ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം 61-ാം ദിവസത്തിലേക്ക് കടന്നതോടെ ആശുപത്രി അടച്ചുപൂട്ടുമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണയുമായി നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

English summary
hunger strike by nurses in bharath hospital kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X