കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ നിരാഹാര സമരം അവസാനിപ്പിച്ചു; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇനി സത്യാഗ്രഹം

  • By Anwar Sadath
Google Oneindia Malayalam News

മൂന്നാര്‍: മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിള ഒരുമൈയുടെ പേരില്‍ മൂന്നാറില്‍ നിരാഹാര സമരം നടത്തിയ സ്ത്രീകള്‍ നിരാഹര സമരം അവസാനിപ്പിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയ സാഹചര്യത്തില്‍ ഇനി സത്യാഗ്രഹം മാത്രമായി നടത്താനാണ് സ്ത്രീകളുടെ തീരുമാനം.

നിരാഹാരത്തിന് പകരം എം.എം.മണി രാജിവെക്കുന്നതുവരെ സത്യാഗ്രഹ സമരം തുടരാനാണ് തീരുമാനമെന്ന് ഇവര്‍ അറിയിച്ചു. നിരാഹാര സമരത്തിനിരുന്നവര്‍ ആശുപത്രിയിലായതോടെ നിരാഹാരം കിടക്കാന്‍ ആളില്ലാത്തതാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

mmmani

മറ്റു സംഘടകളെ നിരാഹരം കിടക്കാന്‍ ഇവര്‍ അനുവദിച്ചിരുന്നുമില്ല. ദിവസങ്ങളായി നടത്തുന്ന നിരാഹാര സമരം മൂലം അവശനിലയിലായതിനെ തുടര്‍ന്നാണ് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയത്.

munnar2

അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാരോട് സഹകരിക്കാതിരുന്ന സമരക്കാര്‍ തിരികെ മൂന്നാറിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ പിന്നീട് ചികിത്സ വേണ്ടെന്ന് എഴുതിവച്ച ശേഷം ബസ്സില്‍ കയറി മൂന്നാറിലേക്കു മടങ്ങുകയായിരുന്നു.

English summary
Hunger Strike In The Name Of 'Pembilai Orumai' Fails In Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X