ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍
തൊടുപുഴ: ഇടുക്കിയില്‍ വീടിന് തീ പീടിച്ച് ഭർത്താവം ഭാര്യയും മരിച്ചു. ഇടുക്കി പുറ്റടിയിലാണ് സംഭവം. ഇടുക്കി പുറ്റടി സ്വദേശി രവീന്ദ്രൻ (50) , ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകള്‍ ശ്രീധന്യക്കും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യയെ കോട്ടയം മെഡിക്കള്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. വൈകിയ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെയായതിനാല്‍ അപകടം നാട്ടുകാർ അറിയാന്‍ വൈകിയിരുന്നു. പിന്നീട് പൊള്ളലേറ്റ് പുറത്തേക്ക് ഓടിയ ശ്രീധന്യയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ വിവരം അറിയുന്നത്. തുടർന്ന് നാട്ടൂകാർ പൊലീസിനേയും ഫയർ ഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. തീയണക്കാനുള്ള ശ്രമം നാട്ടുകാർ ആദ്യം തന്നെ ആരംഭിച്ചിരുന്നെങ്കിലും ഫയർഫോഴ്സ് യൂണിറ്റ് എത്തിയതിന് ശേഷമാണ് തീ പൂർണ്ണമായും അണയ്ക്കാന്‍ സാധിച്ചത്. രവീന്ദ്രനേയും ഉഷയേയും ഉടന്‍ തന്നെ പുറത്ത് എടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീട് പൂർണ്ണമായും കത്തി നശിച്ച നിലയിലാണ് .

സർക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീട്ടിൽ രണ്ടു ദിവസം മുമ്പാണ് രവീന്ദ്രനും കുടുംബവും താമസം തുടങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറയുണ്ടായിരുന്ന രവീന്ദ്രന് കഷ്ടപ്പെട്ടാണ് ലൈഫ് പദ്ധതിയിലെ വീട് പൂർത്തിയാക്കാനായത്.












Click it and Unblock the Notifications