പ്രണയിച്ച് മുസ്ലീം യുവാവിനെ വിവാഹം കഴിച്ചു!! യുവതിയെ മതം മാറ്റാൻ യുവാവ് ചെയ്തത്!! കൊടിയ പീഡനം!!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പ്രണയിച്ചു വിവാഹം കഴിച്ച യുവതിക്ക് മതം മാറാൻ ആവശ്യപ്പെട്ട് ഭർത്താവിന്റെ പീഡനം. മുസ്ലീം യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്കാണ് ശാരീരികമായും മാനസികമായും പീഡനം നേരിടേണ്ടി വന്നത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെ പോലീസ് പൊക്കി. ചേന്ദമംഗലൂർ സ്വദേശിയായ അഹമ്മദ് നബീലിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

മുക്കം സ്വദേശിയായ യുവതിയാണ് ഭർത്താവിനെതിരെ മതംമാറ്റത്തിന് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മതം മാറ്റത്തിന്റെ പേരിൽ കൊടിയ പീഡനം നേരിടേണ്ട് വന്നതായി യുവതി പരാതിയിൽ ആരോപിക്കുന്നു. വീട്ടു തടങ്കലിലായിരുന്ന യുവതിയെ പോലീസാണ് രക്ഷപ്പെടുത്തിയത്.

മതംമാറാൻ നിര്‍ബന്ധിക്കുന്നു

മതംമാറാൻ നിര്‍ബന്ധിക്കുന്നു

യുവാവും യുവതിയും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മതംമാറ്റം ആവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചത്.

വിവാഹം രജിസ്റ്റർ ചെയ്തു

വിവാഹം രജിസ്റ്റർ ചെയ്തു

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും കഴിഞ്ഞ ഒക്ടോബറിൽ നാടുവിട്ടു പോയി. ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.വിവാഹം രജിസ്റ്റർ ചെയ്തതായി യുവതി പരാതിയിൽ പറയുന്നു.

മതപരിവർത്തന സ്ഥാപനത്തിൽ

മതപരിവർത്തന സ്ഥാപനത്തിൽ

വിവാഹം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷം ഇസ്ലാം മത വിശ്വാസിയായ ഭർത്താവ് മതം മാറാൻ നിർബന്ധിക്കുകയായിരുന്നു. ഇതിനായി മഞ്ചേരിയിലെ മത പരിവർത്തന സ്ഥാപനത്തിൽ ഇയാൾ യുവതിയെ പ്രവേശിപ്പിക്കുകയായിരുന്നു.

ക്രൂരപീഡനം

ക്രൂരപീഡനം

മതപരിവർത്തന സ്ഥാപനത്തിൽ വച്ച് കടുത്ത പീഡനം നേരിടേണ്ട് വന്നതായി യുവതി പരാതിയിൽ വ്യക്തമാക്കുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്.

തടങ്കലിൽ

തടങ്കലിൽ

നാട്ടിൽ തിരിച്ചെത്തിയ യുവതിയെ ഒരു ക്വാർട്ടേഴിസിൽ തടങ്കലിൽ പാർപ്പിച്ചതായി ഇവർ പറയുന്നു. എന്നാൽ ഇവിടെ വച്ച് യുവതി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി മോചിപ്പിച്ചു

പോലീസ് എത്തി മോചിപ്പിച്ചു

പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്വാർട്ടേഴ്സിൽ എത്തിയ പോലീസ് പെൺകുട്ടിയെ ഇവിടെ നിന്ന് മോചിപ്പിക്കുകയായിരുന്നു. തന്നെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു.

പോലീസിൽ പരാതി

പോലീസിൽ പരാതി

ഇതിനു പിന്നാലെയാണ് യുവതി ഭർത്താവ് അഹമ്മദ് നബീലിനെതിരെ പരാതി നൽകിയത്. നിർബന്ധിത മത പരിവർത്തനം, ശാരീരിക പീഡനം, അന്യായമായി തടങ്കലിൽ വയ്ക്കൽ എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്.

English summary
husband arrested for force wife convert to islam religion.
Please Wait while comments are loading...