17 തവണ കത്തി കൊണ്ട് കുത്തി; പിന്നീട് കാറ് കയറ്റി കൊന്നു; ഞെട്ടിപ്പിക്കുന്ന കൊല; പിടിയില്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മലയാളി നഴ്‌സിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യൂ പൊലീസ് പിടിയില്‍. അമേരിക്കയിലെ സൌത്ത് ഫേ്്‌ളോറിഡയിലാണ് സംഭവം. നഴ്‌സായിരുന്ന കോട്ടയം സ്വദേശി മെറിന്‍ ജോലി കഴിഞ്ഞ് മടങ്ങവെയാണ് കൊല ചെയ്യപ്പെട്ടത്.
Recommended Video
Merin joy's life ended in husband's hand | Oneindia Malayalam
ഫിലിപ്പ് മാത്യൂ 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു മെറിന്‍ കൊല്ലപ്പെട്ടത്.

കത്തി കൊണ്ട് കുത്തേറ്റ് നിലത്ത് വീണ മെറിനെ ഭര്‍ത്താവ് കാറ് കയറ്റിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് വര്‍ഷമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വെളിയനാട് സ്വദേശിയാണ് ഫിലിപ്പ് മാത്യൂ. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.












Click it and Unblock the Notifications