കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; ഒന്നും അറിയാതെ ഉറങ്ങി മക്കൾ
കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കൊല്ലം അഞ്ചലിലാണ് സംഭവം. തടിക്കാട് അമൃതാലയത്തിൽ ലേഖ(40)ആണ് കൊല്ലപ്പെട്ടത്. 45കാരനായ ഭർത്താവ് ജയനെ സമീപത്തെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച് ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ഇരുനിലക്കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു ജയനും ലേഖയും താമസിച്ചിരുന്നത്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. താഴത്തെ നിലയിൽ ജയന്റെ മാതാപിതാക്കളും സഹോദരനും കുടുംബവുമാണ് താമസിച്ചിരുന്നു. രാത്രിയിൽ മുകൾ നിലയിൽ നിന്നും വലിയ ബഹളം കേട്ടിരുന്നുവെനന് ഇവർ പറയുന്നു.

ബഹളം കേട്ട് ജയന്റെ മാതാപിതാക്കളും സഹോദരനും മുകൾ നിലയിൽ എത്തിയെങ്കിലും കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുട്ടി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വെട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. ഇരുവരെയും മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. സംവഭം നടക്കുമ്പോൾ ഇവരുടെ കുട്ടികൾ സമീപത്തെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. മൃതദേഹം പോസ്റ്റോമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications