കോവിഡില്‍ ഹോട്ടല്‍ അടച്ച് പൂട്ടി:വടകരയില്‍ കാന്‍സർ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്ജീവനൊടുക്കി
കോഴിക്കോട്: കാന്‍സർ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. വടകര തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍(68) ആണ് ഭാര്യ ലീല(63)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്നു ഗോപാലന്‍. ഭാര്യയ്ക്ക് രോഗം മൂർച്ഛിച്ചതും കോവിഡ് കാരണം ഹോട്ടല്‍ അടച്ച് പൂട്ടേണ്ടി വരികയും ചെയ്തിരുന്നു. തുടർന്നുണ്ടായ കടബാധ്യതകളായിരിക്കാം ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

ഇരുവരേയും തിങ്കളാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വരാന്തയിലെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഗോപാലന്റെ മൃതദേഹം. ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലുമാണ് കാണപ്പെട്ടത്. ഇരുവർക്കും മക്കളില്ല. അനുജന്റെ കുടുംബത്തോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
കോവിഡിന് മുമ്പ് വടകരയില്‍ ഹോട്ടല്‍ വാടകയ്ക്ക് എടുത്ത് നടത്തിയിരുന്നു ഗോപാലന്‍. കോവിഡ് കാലത്ത് അടച്ച് പൂട്ടിയ ഹോട്ടല്‍ പിന്നീട് തുറക്കാന്‍ സാധിച്ചില്ല. പുതിയ സ്ഥലത്ത് വീണ്ടും ഹോട്ടല്‍ തുടങ്ങാനിരിക്കെയാണ് കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. ഇതേ തുടർന്ന് വലിയ മാനസിക പ്രയാസത്തിലായിരുന്നു ഗോപാലനെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications