Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു, മാസങ്ങള്‍!! ഭാര്യ അറസ്റ്റില്‍!! കാരണം കേട്ടാല്‍ ഞെട്ടും

ഭാര്യ സഹോദരനാണ് വിവരം പോലീസിനെ അറിയിച്ചത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കൊളത്തൂരില്‍ ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ചതിനു ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ അമ്പലപ്പടി പാറമ്മലങ്ങാടിയിലെ വാഴയില്‍ സയ്ദിന്റെ (55) ഭാര്യ പെരുമ്പടപ്പ് പുത്തന്‍ പള്ളി ഇരുവുള്ളി റാബിയയെയാണ് (40) കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുമാസത്തോളമാണ് ഇവര്‍ ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിനകത്തു തന്നെ സൂക്ഷിച്ചത്.

സൂക്ഷിക്കാന്‍ കാരണം

സൂക്ഷിക്കാന്‍ കാരണം

ഭര്‍ത്താവിന്റെ മൃതദേഹം വീടിനുള്ളില്‍ സൂക്ഷിക്കാനുള്ള കാരണം ചോദ്യം ചെയ്യലില്‍ റാബിയ വെളിപ്പെടുത്തി. ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് ഇവര്‍ പറഞ്ഞത്.

കേസിനു കാരണം

കേസിനു കാരണം

പ്രമേഹ രോഗിയായിരുന്നു മരിച്ച സയ്ദ്. അന്ധവിശ്വാസത്തിന്റെ പേരില്‍ ഭര്‍ത്താവിനു ശരിയായ ചികില്‍സ നല്‍കിയില്ലെന്ന കാരണത്താലാണ് റാബിയക്കെതിരേ പോലീസ് കേസെടുത്തത്.

 പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കും

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കും

മരിക്കുന്നതിനു മുമ്പ് സയ്ദിന്റെ കാലില്‍ നിന്നും രക്തസ്രാവമുണ്ടായിരുന്നതായി സൂചനയുണ്ട്. എന്നാല്‍ മരണത്തിന്റെ യഥാര്‍ഥ കാരണമറിയണമെങ്കില്‍ പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. ഇതിനായുള്ള കാത്തിരിപ്പിലാണ് പോലീസ്.

പുറത്തറിയാന്‍ കാരണം

പുറത്തറിയാന്‍ കാരണം

റാബിയയുടെ സഹോദരന്റെ ഇടപെടലാണ് സംഭവം പുറത്തറിയാന്‍ കാരണം. മാസങ്ങളോളം സയ്ദിനെ കാണാത്തതിനെ തുടര്‍ന്നു അടച്ചിട്ട മുറി തുറന്നപ്പോഴാണ് ഇയാള്‍ മൃതദേഹം കണ്ടെത്തിയത്.

മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുന്നു

മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുന്നു

നിലത്ത് വെള്ളത്തുണിയില്‍ പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ഇതിനു ചുറ്റുമിരുന്ന് റാബിയയും മക്കളും മന്ത്രം ചൊല്ലുന്നത് സഹോദരന്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഇയാളാണ് പോലീസിനെ വിവരമറിയിച്ചത്.

നിരവധി പേരെ ചോദ്യം ചെയ്തു

നിരവധി പേരെ ചോദ്യം ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് നാല്‍പതോളം സാക്ഷികളെയാണ് പോലീസ് ചോദ്യം ചെയ്തത്. തന്റെ അന്ധമായ വിശ്വാസം കൊണ്ടാണ് ഭര്‍ത്താവിന് ചികില്‍സ നല്‍കാന്‍ കഴിയാതിരുന്നതെന്ന് റാബിയ പോലീസിനു മൊഴി നല്‍കി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+