കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളമെന്ന് പറഞ്ഞ് ഭർത്താവ് ആസിഡ് കുടിപ്പിച്ചു! എല്ലാം ചെയ്തത്... വയനാട് സ്വദേശിനി ഗുരുതരാവസ്ഥയിൽ

ആസിഡ് കുടിച്ചതിനെ തുടർന്ന് ആന്തരികാവയങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: ഭർത്താവ് വെള്ളമെന്ന് പറഞ്ഞ് നൽകിയ ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ. വയനാട് വെള്ളമുണ്ട സ്വദേശിനി യാച്ചീരി വീട്ടിൽ ഫസീല(22)യാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.

പണമില്ല, ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ 5 ദിവസമായി മോർച്ചറിയിൽ! സംഭവം കേരളത്തിൽ തന്നെ...പണമില്ല, ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ 5 ദിവസമായി മോർച്ചറിയിൽ! സംഭവം കേരളത്തിൽ തന്നെ...

നിങ്ങളുടെ പെൺകുട്ടികളെ സൂക്ഷിക്കുക! അവർ സുരക്ഷിതരല്ല! കൊച്ചിയിൽ സംഭവിച്ചത്, ബംഗാളി യുവാവ് പിടിയിൽ...നിങ്ങളുടെ പെൺകുട്ടികളെ സൂക്ഷിക്കുക! അവർ സുരക്ഷിതരല്ല! കൊച്ചിയിൽ സംഭവിച്ചത്, ബംഗാളി യുവാവ് പിടിയിൽ...

ആസിഡ് കുടിച്ചതിനെ തുടർന്ന് ആന്തരികാവയങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. യുവതി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അന്നനാളവും മറ്റും പൊള്ളലേറ്റ് ചുരുങ്ങിയ നിലയിലാണെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യക്തമാക്കി. വെള്ളമാണെന്ന് പറഞ്ഞാണ് ഭർത്താവ് യുവതിയെ നിർബന്ധിപ്പിച്ച് ആസിഡ് കുടിപ്പിച്ചത്.

ഒട്ടകത്തെ ഇടിച്ചിട്ട ലാൻഡ് ക്രൂയിസർ നിയന്ത്രണം വിട്ട് മറിഞ്ഞു; കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി മരിച്ചുഒട്ടകത്തെ ഇടിച്ചിട്ട ലാൻഡ് ക്രൂയിസർ നിയന്ത്രണം വിട്ട് മറിഞ്ഞു; കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി മരിച്ചു

മൈസൂർ കല്ല്യാണം...

മൈസൂർ കല്ല്യാണം...

ഫസീല മൈസൂർ കല്ല്യാണത്തിന്റെ ഇരയാണെന്നാണ് പോലീസ് പറയുന്നത്. ഭർത്താവ് പുങ്കു നൂറുള്ളയോടൊപ്പം ബെംഗളൂരുവിലെ ഹൗറള്ളി സ്ട്രീറ്റിലെ വീട്ടിലാണ് ഫസീല താമസിച്ചിരുന്നത്.

ആഗസ്റ്റ് 31ന്...

ആഗസ്റ്റ് 31ന്...

ആഗസ്റ്റ് 31 വ്യാഴാഴ്ച രാത്രിയാണ് ഭർത്താവ് ഫസീലയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചത്. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെള്ളമാണെന്ന് പറഞ്ഞ് ആസിഡ് നൽകിയത്.

വെള്ളം നിറച്ചുവെയ്ക്കുന്ന കുപ്പിയിൽ...

വെള്ളം നിറച്ചുവെയ്ക്കുന്ന കുപ്പിയിൽ...

വീട്ടിൽ കുടിവെള്ളം സൂക്ഷിക്കുന്ന അതേ കുപ്പിയിലാണ് നൂറുള്ള ആസിഡ് നിറച്ചുവെച്ചിരുന്നത്. എന്നാൽ വെള്ളമെല്ലെന്ന് മനസിലായിട്ടും, ആസിഡ് കുടിക്കാൻ ഭർത്താവ് നിർബന്ധിച്ചുവെന്നാണ് ഫസീല നൽകിയ പരാതിയിലുള്ളത്.

സ്വർണ്ണമെല്ലാം...

സ്വർണ്ണമെല്ലാം...

രണ്ട് വർഷം മുൻപാണ് കർണ്ണാടക സ്വദേശി പുങ്കു നൂറുള്ളയുമായുള്ള ഫസീലയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതിന് ശേഷം ഫസീലയുടെ സ്വർണ്ണാഭരണങ്ങളെല്ലാം നൂറുള്ള തട്ടിയെടുത്തിരുന്നു.

വഴക്ക് പതിവ്...

വഴക്ക് പതിവ്...

വീട് വെയ്ക്കാനെന്ന് പറഞ്ഞാണ് നൂറുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയത്. എന്നാൽ വീടുപണി തുടങ്ങാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോൾ തന്നെ മർദ്ദിച്ചെന്നും, പിന്നീട് മിക്ക ദിവസങ്ങളിലും ക്രൂരമായി അക്രമിക്കുന്നത് പതിവായിരുന്നുവെന്നും ഫസീല പരാതി നൽകിയിട്ടുണ്ട്.

വെള്ളമെന്ന് പറഞ്ഞ്...

വെള്ളമെന്ന് പറഞ്ഞ്...

എന്നാൽ, സംഭവദിവസം ഇരുവരും തമ്മിൽ വഴക്കൊന്നുമുണ്ടായിരുന്നില്ല. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെള്ളമാണെന്ന് പറഞ്ഞ് ഫസീലയ്ക്ക് ആസിഡ് നൽകിയത്.

ആശുപത്രിയിൽ...

ആശുപത്രിയിൽ...

സംഭവത്തിന് ശേഷം ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഫസീലയെ ബന്ധുക്കളെത്തിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

English summary
husband gave acid to drink and the wife got injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X