Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്റെ അവിഹിതബന്ധം, ഭാര്യ പകരം വീട്ടിയത് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

കണ്ണൂര്‍: ഡോക്ടര്‍ക്ക് നഴ്‌സുമായി അവിഹിതബന്ധം, ഇതറിഞ്ഞ ഡോക്ടറുടെ ഭാര്യ ചെയ്തതാണ് രസകരം. ഡോക്ടറുടെ ഭാര്യ പകരം വീട്ടിയത് ഡ്രൈവറുടെ കൂടെ ഒളിച്ചോടി. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം നടക്കുന്നത്. ഇരിട്ടിയിലെ പ്രമുഖ ഡോക്ടറുടെ ഭാര്യയാണ് നാട്ടിലുള്ള ഡ്രൈവര്‍ക്കൊപ്പം ഇറങ്ങിപ്പോയത്.

ഇരിട്ടിയിലെ ഹോമിയോ ഡോക്ടര്‍ക്ക് ക്ലിനിക്കിലെ നഴ്‌സുമായി അവിഹിത ബന്ധമുണ്ടായിരുന്നു. നഴ്‌സുമായുള്ള ബന്ധം നാട്ടുകാരറിഞ്ഞപ്പോഴാണ് ഡോക്ടറുടെ ഭാര്യ അറിയുന്നത്. എന്നാല്‍, ഭാര്യ അതിനെപ്പറ്റി ചോദിക്കാനൊന്നും പോയില്ല. ഡോക്ടറുടെ രഹസ്യമായുള്ള കളികള്‍ ഭാര്യ മാറിനിന്നു നിരീക്ഷിച്ചു.

sex

ഇതിനിടയില്‍ ക്ലിനിക്കിലെ നഴ്‌സുമായി ഒഴിവ് ദിവസം അവിഹിത ബന്ധത്തിലേര്‍പ്പെട്ട ഡോക്ടറെ സമീപവാസികള്‍ പിടികൂടിയിരുന്നു. എന്നാല്‍, പ്രശ്‌നം ആരുമറിയാതെ ഒതുക്കി തീര്‍ക്കുകയാണുണ്ടായത്. ഇതറിഞ്ഞ ഭാര്യ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുകയും ഒടുവില്‍ ഭാര്യ വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടുകയുമാണ് ചെയ്തത്.

ഇരുവരും ഊട്ടിയിലേക്കാണ് ഒളിച്ചോടിയത്. ഭാര്യയുടെ ഫോണ്‍ ട്രേസ് ചെയ്താണ് ഇവര്‍ ഊട്ടിയിലാണെന്നുള്ള വിവരങ്ങള്‍ അറിഞ്ഞത്. പിന്നീട് ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. ചോദ്യം ചെയ്തപ്പോള്‍ യുവതി പോലീസിനോട് പറഞ്ഞ വാക്കുകള്‍ രസകരമായിരുന്നു. ഭര്‍ത്താവിന് അവിഹിതം ആകാമെങ്കില്‍ തനിക്കെന്തുക്കൊണ്ട് ആയിക്കൂടാ എന്നായിരുന്നു യുവതി പറഞ്ഞത്.

എന്നാല്‍, ഭര്‍ത്താവിനെ ഞാന്‍ ചതിച്ചിട്ടില്ലെന്നും, അയാളോട് പകരം വീട്ടാന്‍ മാത്രമായിരുന്നു ഈ ഒളിച്ചോട്ടമെന്നുമാണ് യുവതി പറഞ്ഞത്. താനും ഡ്രൈവറും തമ്മില്‍ യാതൊരു അവിഹിത ബന്ധവും ഇല്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+