കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

  • By Sruthi K M
Google Oneindia Malayalam News

കൊല്ലം: വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളി. കൊല്ലം ജില്ലയിലാണ് മനുഷ്യ ശരീരം സെപ്റ്റിക് ടാങ്കിനുള്ളിലും കണ്ടെത്തിയത്. കൊല്ലം കുണ്ടറ കാക്കോലിലാണ് ഭര്‍ത്താവ് ഭാര്യയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച് കടന്നു കളഞ്ഞത്. വിജരാജന്‍ എന്ന ആളാണ് കേസിലെ വിരുതന്‍.

കാക്കോലില്‍ വിഷ്ണു മന്ദിരത്തില്‍ വിജയരാജന്റെ രണ്ടാം ഭാര്യ മിനിയാണ് മരിച്ചത്. മൃതദ്ദേഹം അടുത്തുള്ള ആട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പിന് പിന്നിലെ സെപ്റ്റിക് ടാങ്കിലാണ് പോലീസ് കണ്ടെത്തിയത്. കുറച്ചു ദിവസമായി മിനിയെ കാണാനില്ലായിരുന്നു. അതേസമയം, മിനിയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് വിജയരാജന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

murder-crime

പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ വിജയരാജന്‍ തന്നെ സത്യം പറയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭാര്യയെ താന്‍ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തളളിയിട്ടിട്ടുണ്ടെന്ന് വിജരാജന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ടികിത്സയില്‍ ആയിരുന്നു. പിന്നീട് അവിടുന്ന് ആരും അറിയാതെ കടന്നു കളയുകയായിരുന്നു.

ആദ്യ ഭാര്യയെ ഉപേക്ഷിച്ച വിജയരാജന്‍ പിന്നീടാണ് മിനിയെ വിവാഹം കഴിക്കുന്നത്. രണ്ടാം ഭാര്യയുമായി നിരന്തരം കലഹമായിരുന്നു എന്നാണ് അടുത്തുള്ള ബന്ധുക്കള്‍ പറയുന്നത്. പെട്ടന്നുണ്ടായ മരണ കാരണം വ്യക്തമല്ല, പോലീസ് ബന്ധുക്കളുടെ മൊഴി എടുത്തു വരികയാണ്. വിജയരാജനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

English summary
house wife killed in kollam kundara, police searching her husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X