കുടുംബ വഴക്ക് കലാശിച്ചത് കൊലപാതകത്തിലേക്ക്; കോഴിക്കോട് ഭര്‍ത്താവ് വെട്ടിക്കൊന്നത് ഭാര്യയെ
കോഴിക്കോട് അത്തോളിക്ക് സമീപം കോലാശ്ശേരിയിലാണ് സംഭവം.
കോഴിക്കോട്: ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. കോഴിക്കോട് അത്തോളിക്ക് സമീപം കോലാശ്ശേരിയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കൊലപാതകം.
തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ(55) കൊലപ്പെടുത്തിയത്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

ദമ്പതികളുടെ ഏകമകന്‍ ഗള്‍ഫിലായതിനാള്‍ ഹുസൈനും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഭര്‍ത്താവ് ഹുസൈന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.












Click it and Unblock the Notifications