ജോലിയ്ക്ക് പോയ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു... സംഭവം കണ്ണൂരില്‍
കണ്ണൂര്‍: ഭാര്യ ജോലിയ്ക്ക് പോകുന്നത് ഇഷ്ടപ്പെടാത്ത ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കണ്ണൂര്‍ ജില്ലയിലെ തോട്ടടയില്‍ ആണ് സംഭവം. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തോട്ടട സമാജ് വാദി കോളനിയിലെ മനോജിന്റെ ഭാര്യ രേഷ്മയാണ് കൊല്ലപ്പെട്ടത്. മനോജ് ഇരുമ്പ് ദണ്ഡുകൊണ്ട് രേഷ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. ഉടനെ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മനോജ് മദ്യലഹരിയിലാണ് കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രേഷ്മ ജോലിയ്ക്ക് പോകുന്നത് മനോജിന് ഇഷ്ടമല്ലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇത് സംബന്ധിച്ച് രണ്ട് പേരും ഇടക്കിടെ വഴക്കിടാറും ഉണ്ടായിരുന്നത്രെ.
കഴിഞ്ഞ ദിവസം ഒരു കല്യാണ വീട്ടില്‍ രേഷ്മ ജോലിയ്ക്ക് പോയിരുന്നു. ഇക്കാര്യത്തില്‍ മനോജ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രേഷ്മയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നത്രെ. ഇതേ തുടര്‍ന്ന് അയല്‍വാസികള്‍ കരുതലോടെ ആണ് ഇരുന്നിരുന്നത്. എന്നാല്‍ എല്ലാവരുടേയും കണ്ണ് വെട്ടിച്ച് വീട്ടിനകത്ത് കയറിയ മനോജ് രേഷ്മയുടെ തലയ്ക്കടിക്കുകയായിരുന്നു.












Click it and Unblock the Notifications