മിശ്രവിവാഹിതരായ ദന്പതിമാരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു
റാന്നി: പത്തനംതിട്ട റാന്നിയില്‍ ഭര്‍ത്താവ് ഭാര്യയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. റാന്നി ചക്കിട്ടാം പൊയ്ക പേരിട്ടമലയില്‍ മനോജിന്റെ ഭാര്യ റീന (35) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മനോജാണ് റീനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
മിശ്ര വിവാഹിതരാണ് മനോജും റീനയും . ഇടയ്ക്കിടെ ഇവര്‍ തമ്മില്‍ കലഹിയ്ക്കാറുണ്ടെന്നും റീനയ്ക്ക് മര്‍ദ്ദമേല്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഞായറാഴ്ച രാവിലെ ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്. റീനയുടേയും മനോജിന്റെയും വീട്ടില്‍ നിന്ന് ബഹളം കേട്ടതായി നാട്ടുകാര്‍ പറയുന്നു .

തുടര്‍ന്ന് വഴക്ക് നടക്കുകയാണെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച് ചു. പൊലീസെത്തി ഗുരുതരമായി പരിക്കേറ്റ റീനയെ റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കൊളെജിലും പ്രവേശിപ്പിച്ചു. രാവിലെ 6.30 ഓടെ റീന മരിച്ചു . മനോജ് പൊലീസ് കസ്റ്റഡിയിലാണ് . കുടുംബകലഹത്തെത്തുടര്‍ന്ന് മനോജ് ഭാര്യയെ ഇഷ്ടികയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയതായിരിയ്ക്കാമെന്നാണ് പൊലീസ് പറയുന്നത് .












Click it and Unblock the Notifications